Saturday, October 16, 2010

ഭഗവതിയും ഞാനും എന്‍റെ തേവരും

അത് വീണ്ടും സംഭവിച്ചു..the most expected miracle...ഇത് ഞാന്‍ ദേവിയില്‍ അര്‍പ്പിച്ച വിശ്വാസം. എനിക്കറിയാമായിരുന്നു ഇത് സംഭവിക്കുമെന്ന്. അത്ഭുതം അതല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പേ എനിക്ക് നഷ്ടപെട്ട ആ രൂപം,അത് വീണ്ടും എന്‍റെ മുന്നില്‍ കൂടുതല്‍ തെളിവായി. അതെന്റെ തേവര്‍ തന്നെയാണ്. സുര്യമംഗലം അന്യം നിന്ന് പോകുന്നതിനു മുന്‍പേ ഞങ്ങള്‍ക്കുണ്ടായിരുന്ന ഞങ്ങളുടെ തേവര്‍. ശ്രീ രാമന്‍ തന്നെയാണ്, പൊന്മാനാട്ടു തേവരുടെ രൂപത്തില്‍ ഇത്രേം കാലം അടുത്ത് തന്നെ ഉണ്ടായിരുന്നിട്ടും അറിയാന്‍ കഴിഞ്ഞില്ല. കുറെ കാലം മുന്‍പ് ഓരോ പ്രതിസന്ധി ഘട്ടത്തിലും എന്‍റെ കൂടെ നിന്നിട്ട് പെട്ടെന്ന് ഒരു ദിവസം എവിടെയോ പൊയ്ക്കളഞ്ഞു. 

ഇനിയിപ്പോള്‍ എനിക്ക് ഭയമില്ല. ആകുലതകള്‍ കുറെയൊക്കെ പരിഹരിക്കപെട്ടു. തേവര്‍ ചോദിച്ചത് പോലെ നമ്മളെ വേണ്ടാത്തവരെ,ശക്തമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്തവരെ, ഈശ്വരന്‍ എന്ന ശക്തിസ്രോതസ്സിനെ ഭയത്തോടെ വിസ്മരിക്കുന്നവരെ നമ്മള്ക്കെന്തിനാണ്. ജനനവും മരണവും ഒക്കെ നേരത്തെ തീരുമാനിക്കപ്പെട്ടതാണ്, നമ്മള്‍ടെ ജീവിതത്തിലെ സമാധാനം നമ്മള്‍ തന്നെ കണ്ടെത്തുന്നതാണ്. ഇത് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അര്‍ജ്നാണ് അറിവ് പകര്‍ന്നു നല്‍കിയത് പോലെ, ഈ അലകള്‍ എന്‍റെ കാതുകളിലൂടെ ഹൃദയത്തെ സ്പര്‍ശിക്കുകയാണ്.തേവര്‍ ഇന്നെന്‍റെ കൂടെയുണ്ട്.എന്തൊരു തേജസ്സാണ് ആ മുഖത്ത്. ചുറ്റും ഭസ്മത്തിന്റെ, കര്പൂരതിന്റെ,ചന്ദനത്തിന്റെ ഗന്ധം. 

ഇന്നലെ അപ്രതീക്ഷിതമായി രാമന്റെ testimonial കിട്ടി. ഞാന്‍ ആരാണെന്ന് എന്നെ ഇടയ്ക്കു ബോധ്യപെടുത്താറുണ്ട് അവന്‍. ഒരുപക്ഷെ ഞാന്‍ തളര്‍ന്നു പോയാല്‍ അവന്റെ ആത്മവിശ്വാസവും ഇല്ലാതാകും.കുഞ്ഞാത്തോളിന്റെ മെയിലും ഒരു തിരിച്ചു വരവിനു എന്നെ പ്രേരിപിച്ച്ചു. എന്നിട്ടും സങ്കീര്‍ണത ..അത് തേവരെ കണ്ട നിമിഷം ഇല്ലാതായി.ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സത്യം. എത്ര മനോഹരമാണ് ജീവിതം. എത്രയോ പേര് നമ്മളെ കാത്തു നില്‍ക്കുന്നു, അവരെ കണ്ടില്ല എന്ന് നടിച്ചു ഇനിയും മുന്നോട്ടു പോകാനാകില്ല. പലതും നഷ്ട്ടപെടുമായിരിക്കും പക്ഷെ അതില്‍ കൂടുതല്‍ പലതും  നേടാനുണ്ട്‌, ചെയ്തു തീര്‍ക്കാനുണ്ട്. 

ഇതിനൊക്കെ ഒരാളോട് ഞാന്‍ വളരെയധികം കടപെട്ടിരിക്കുന്നു. ഇന്നലെ ഞാന്‍ കണ്ടു, ഇന്ന് ഞാന്‍ കണ്ടു, വെട്ടിയുടെ തുന്ജത്ത്, അതിസുന്ദരിയായ എന്‍റെ ഭഗവതി. ഇത്രയും ഭാഗ്യം ഈ ഭൂമിയില്‍ ആര്‍ക്കും ലഭിച്ചു കാണില്ല. ഉത്തെരികാവില്‍ ഒരു തവണയെങ്കിലും തൊഴുതാല്‍ അത് ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യമാണ്. എന്‍റെ ജന്മം ദേവിയിലൂടെ മാത്രം.


No comments:

Post a Comment