Thursday, June 10, 2010

STALWART AT THE LAWN

Roger Federer’s loss at the Garrows never mean an end to the Express magic with the racquet. Surely watching Federer close on the TV Screen is always a point of extreme happiness. He makes the crowd feel on Paradise on the sports arena.

Federer possess outstanding control over his racquet speed, angle and topspin. His stroke making versatility makes him a very rare specimen on the ground. The risks that he takes on those classic forehands and backhands are the results of his confidence in his unmatched abilities. His services are objects of beauty with a hidden treasure in the form of accuracy. He is also brilliant in reading and judging those fast serves and returns them with ease. In addition he deliberately mixes up the game to keep his opponents guessing all the time.



The Swiss with his magic wand is always charismatic and charming than anyone else who had ruled the Grass over these years.



Fedex is the Classy Best that any form of the game could produce.



I have seen the happiness on the face of my father when Federer lofts the ball, have seen my brother’s nerves jutting out on those rare occasions when Federer’s return meets the net and the anxiety of my mother asking did he win as if one of her children is playing the finals. But I remain calm and composed absorbed in the beauty of the shot that he delivers.


He is the Best and He will be the Champion forever.

Wednesday, June 9, 2010

BRAZIL..

Just a couple of notes on why Brazil is my favorite team for the FIFA World Cup 2010. I have been a keen follower of the Brazilian team right from my childhood days. I grew up watching Romario,Bebeto, Muller,Taffarel and later Rivaldo and Ronaldo in the line. The most charming and attacking team in the world along with Argentina, Brazil remain the favorite contender for this world cup.All eyes will be on Robinjho, Fabiano and Kakka.



Brazil have a good goal keeper in Cesar and rare coach of specilities in Dunga. With players like Kaka and Robinho the coach is expected to deliver at the world cup 2010.



Brazil have the history and ability to produce world class players and the Canaries are  expected to regain its attacking flair as a team and win the Title for the 6th time. 

There is a saying in football that the "English Invented it,the Brazilians perfected it" and many hope  that Dunga's Brazil will lift the cup with the same perfection. 


പ്രിയപ്പെട്ട ഗുല്‍മോഹര്‍ ...നീ എന്നുമെന്നെ അതിശയപെടുത്തിയിരുന്ന്നു. നിന്‍റെ ഈ ഭംഗി ഒരു നിത്യവിസ്മയാണ്. പ്രകൃതിയുടെ സ്വാഭാവിക രൂപവും നിറങ്ങളും കോര്‍ത്തിണക്കി നിന്നെ സൃഷ്ടിക്കുമ്പോള്‍ ഇത്രയും വാസന തനിക്കുണ്ടെന്ന് ശില്പി പോലും കരുതികാണില്ല.മഴയുടെ ഭംഗിയും പരിപൂര്‍ണതയും നിനക്ക് മാത്രമേ നല്കാന്‍ കഴിയു. മനുഷ്യന്‍റെ പ്രപന്ജാവബോധം എന്നാ തലമാണോ നിന്‍റെ നിലനില്പ്പിനധാരം. അതെന്തായാലും എന്‍റെ സിരാകെന്ദ്രങ്ങളെ ഉന്മത്തമാക്കുന്ന കറുത്ത ചിന്തകളെ അകറ്റാന്‍ തെല്ലൊന്നുമല്ല നീയെന്നെ സഹായിച്ചത്. 

എന്‍റെ ചിരിയിലും ചിന്തകളിലും ദുഖത്തിലും നീ പങ്കാളിയായി. എന്‍റെ മൌനത്തിനുമേല്‍ ചുവന്ന കുട നിവര്‍ത്തി നീ നില്‍ക്കുമ്പോള്‍ ഈ മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് വിരാമമാകുന്നു. നീയില്ലാത്ത തീരങ്ങളെ ഞാന്‍ ചെതോഹരമെന്നു വിളിക്കാറില്ല. കാലത്തിന്‍റെ എട്ടാമത്തെ പടവിലും നീയെനിക്ക് പ്രണയത്തിന്റെ നറുഗന്ധം നല്‍കിയിരുന്നു. 

ഒടുവില്‍ പ്രകൃതിയുടെ കല വിഭാവനം ചെയപെട്ടനാല്‍ നിന്‍റെ കരങ്ങള്‍ അടര്‍ന്നു മാറിയപ്പോള്‍ പ്രിയപ്പെട്ട ഗുല്‍മോഹര്‍ എന്‍റെ നൊമ്പരം വിലാപമായി പെയ്യുകയായിരുന്നു. ചിന്തകളില്‍ കനല്‍മഴ പെയ്യുമ്പോള്‍ ചുവന്നകുട പിടിക്കാന്‍ നീയില്ല എന്നാ വ്യസനത്തോടെ ഈ പാതയിലൂടെ ദിക്കറിയാതെ ഞാന്‍ നടക്കുകയാണ്. 

ഗുല്‍മോഹര്‍ എന്‍റെ ജനനവും മരണവും ജീവിതവും നിന്നിലൂടെ......

Tuesday, June 8, 2010

എന്‍റെ ചിരി ദുഖത്തിന്‍റെയും നിരാശയുടെയും നിഴല്നാടകം ആയിരുന്നു. എന്‍റെ ദുഖത്തിന് കാരണം എന്‍റെ കാഴ്ച്ചപാടുകളിലെ സങ്കീര്‍ണതകള്‍ ആയിരുന്നുവെന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും സമാധാനം എനിക്ക് കയ്യെതാദൂരത്തായി കഴിഞ്ഞിരുന്നു. മനസ്സ് കടിഞ്ഞാണിടാത്ത കുതിരയെ പോലെ പല നിബിദ്ധമായ മേഖലകളും താണ്ടി ഒടുവില്‍ വരണ്ട മരുഭൂമിയിലെത്തി. നിരാശയാകുന്ന മണലാരണ്യം. കൊടിയ നൈരാശ്യം മനുഷ്യന്‍റെ മുതല്‍കൂട്ട്.

ആഗ്രഹങ്ങളാണ് നിരാശയ്ക്ക് കാരണം എന്നാ ബുദ്ധവചനം ഒരശരീരി പോലെ എന്‍റെ കാതുകളില്‍ മുഴങ്ങി.ആ പ്രകമ്പനത്തില്‍ എന്‍റെ ചെവിക്കലുകള്‍ തകര്‍ന്നു. ഒരു തുള്ളി വെള്ളം, അതത്യഗ്രഹമാണോ ആവശ്യമല്ലേ? ഒരു തുള്ളി വെള്ളം ആഗ്രഹമായി കണക്കാക്കി ഉപേക്ഷിച്ചാല്‍ പിന്നെയെനിക്ക്‌ നിലനില്പുണ്ടോ, ഇനി അഥവാ ഉണ്ടെങ്കില്‍ ഞാനും ഈശനും വേറെയാണോ.ഒരു പമ്പര വിഡ്ഢിയുടെ ന്യായികരണത്തിന് മുന്നില്‍ വളരെ ബുദ്ധിപൂര്‍വ്വം മൌനം അവലംബിച്ച ബുദ്ധന് സ്തുതി പടി ഞാന്‍ യാത്ര തുടര്‍ന്നു. അങ്ങനെ ആ മരുഭൂമിയില്‍ കിടന്നു നരകിക്കവേ പണ്ടെങ്ങോ കണ്ടു മറന്ന ആ സുന്ദരവദനം. ഒരു കുടം നിറയെ വെള്ളവുമായി നില്‍ക്കുന്ന എന്‍റെ പ്രേയസി.കുടത്തില്‍ നിന്നും എനിക്കവള്‍ വെള്ളം പകര്‍ന്നു തന്നു. കണ്ണ് തുറന്നപോളെക്കും അവള്‍ എവിടെയോ അപ്രത്യക്ഷമായിരുന്നു.അവളെ കണ്ടെത്താനായി ഞാന്‍ ഓടി. ഒടുവില്‍ എവിടെയോ തളര്‍ന്നു വീഴുകയായിരുന്നു.മരുപച്ചയോ നിഴലോ അതോ അത്യാഗ്രഹമോ. എന്തായാലും ബുധനിപ്പോള്‍ കൂടുതല്‍ ജ്വലിച്ചു നില്‍ക്കുന്നു.

MALAKHA

മാലാഖ 
സമയം നിശ്ചലമായി കിടന്നത് ഒരു പക്ഷെ എന്‍റെ ജീവിതത്തില്‍ മാത്രമായിരിക്കാം. കണക്കെടുപ്പുകള്‍ എത്ര കഴിഞ്ഞു. ജീവിതത്തിലെ ഓരോ പ്രഭാതവും ഒരുപാടൊന്നും നല്‍കിയില്ല. എന്നാല്‍ കര്‍ക്കിടകത്തിന്‍റെ വിശുദ്ധിയും ചന്ദനത്തിന്‍റെ ഗന്ധവും തങ്ങി നിന്ന ഒരു സായാഹ്നത്തില്‍ കഴിഞ്ഞ ഏതോ ഒരു ജന്മത്തിന്‍റെ വശ്യതയാര്‍ന്ന രൂപവുമായി നീ വന്നപ്പോള്‍ എന്‍റെ ചിന്തകള്‍ തെല്ലൊന്നു നിശ്ചലമായി. നിന്‍റെ ചേലൊത്ത ചിരിയും, കൊച്ചു കൊച്ചു പിണക്കങ്ങളും എന്‍റെ മൌനത്തിനു മുന്നില്‍ ഒരു തിരശീലയിട്ടു. നീ മെല്ലെ മെല്ലെ എന്നിലേക്ക്‌ പെയ്തിറങ്ങുകയായിരുന്നു. അങ്ങനെ ഏതോ ഒരു രാത്രിയില്‍ സന്തോഷവും ദുഖവും മായ്ക്കാത്ത ആഴമേറിയ മൌനത്തിന്‍റെ അന്തസ്സ് പൂര്‍ണമായും മാഞ്ഞു പോയി. നിന്നെ ഞാന്‍ സ്നേഹിക്കുകയായിരുന്നു. ഒരു സ്വകാര്യമായ ആഗ്രഹം തന്നെയായിരുന്നു നീ. നിന്‍റെ മൌനത്തെയും സ്നേഹത്തെയും ആത്മാവിനെയും ഞാന്‍ പ്രാപിച്ചു. പക്ഷെ ഉള്ളില്‍ അപ്പോഴും കനത്ത വേനല്ചൂട് . നീറി നീറി ഭീതിജനകമായ സത്യത്തിനു ഞാന്‍ കീഴടങ്ങി. നിന്നോടോത്തുള്ള ജീവിതം വെറും സ്വപ്നമായി അവശേഷിക്കാന്‍ പോകുന്നു. നിന്‍റെ കണ്ണുനീരും വേദനകളും തട്ടിയാല്‍ തകരാത്ത സ്വപ്നമാളികയായി എന്‍റെ കുടുംബത്തെ ഞാന്‍ കണ്ടു. നിന്നെ നഷ്ടപെടുത്താനുള്ള ആവേശമായിരുന്നു എനിക്ക്. അന്നുമെന്നോട് നീ കരുണ കാണിച്ചു.

നീ പറഞ്ഞ വാക്കുകള്‍ ഇന്നുമെന്‍റെ കാതുകളെ പ്രകമ്പനം കൊള്ളിക്കുന്നു.നിങ്ങള്‍ക്കെന്നെ വിട്ടു പോകാം, വാക്ക് പാലിക്കത്തവനെന്ന ദുഷ്പേര് വരുമെന്ന ഭയവും വേണ്ട, അതും ഞാന്‍ ഏറ്റെടുത്തോളാം. എന്‍റെ സ്നേഹം വേണ്ട ന്നു വയ്ക്കാന്‍ ന്യായമായ കാരണങ്ങള്‍ ഒരുപാടുണ്ടല്ലോ ലോകത്ത്. പക്ഷെ കാണാനുള്ള അവകാശം മാത്രം എനിക്കില്ല എന്ന് പറയരുത്. ഞാനിങ്ങനെ ജീവിചോളാം ഒരിക്കലും പെയ്തൊഴിയാതെ. അന്ന് നീ നടന്നകലുമ്പോള്‍ തകരുകയായിരുന്നു ഞാന്‍ എന്നാ മിത്യബോധം. ഇനി എന്‍റെ ജീവിതത്തില്‍ നീയില്ല എന്നാ ധാരണയോടെ, ക്ഷണിക്കാതെ കയറിച്ചെന്നു കാണാമെന്ന ഉറപ്പിലാത്ത ഒരിടത്തേക്ക് നീ യാത്രയാവുകയാനെന്ന ഭീതിയോടെ ഞാന്‍ നടന്നു. 

എന്‍റെ കണ്ണുനീരില്‍ എന്നെ വളര്‍ത്തിയ മാളിക അലിയുകയായിരുന്നു. എന്‍റെ സമനില തകരുകയാണോ എന്ന് ഞാന്‍ സംശയിച്ചു. വിദൂരമായ ഏതോ ബിന്ദുവില്‍ നിന്നും സ്വപ്നങ്ങളുടെ പറദീസയിലേക്ക് പറന്നിറങ്ങുന്ന സ്വര്‍ണചിറകുളള ഒരു മാലാഖയെ ഞാന്‍ കണ്ടു.