Friday, May 20, 2011

സേനജിത്തന്‍ എന്ന ഗന്ധര്‍വ്വന്‍

ഇതൊരു സംഭവ കഥയാണ്‌...സേനജിത്തന്‍ എന്ന ഗന്ധര്‍വനു സൂര്യഗായത്രി എന്ന കന്യകയോട്‌ തോന്നിയ പ്രണയത്തിന്റെ കഥ, സൂര്യന്റെയും നിലയുടെയും ജീവിതത്തിന്റെ കഥ. പാലപൂവിന്റെ  ഹൃദ്യഗന്ധവും, വെണ്ണിലാവും,ഈറന്‍ കാറ്റും പശ്ചചാതലം ഒരുക്കുന്ന ശുദ്ധ പ്രണയത്തിന്റെ കഥ. ഇത് ഒരു അന്വേഷണമാണ്. എവിടെയെങ്കിലും എത്തിച്ചേരുമോ എന്ന് ഉറപ്പില്ലാത്ത ഒരന്വേഷണം. ഗന്ധര്‍വനെന്ന സത്യം, നിലയെന്ന സത്യം, സുര്യനെന്ന സത്യം, അങ്ങനെ അനേകം സത്യങ്ങളുടെ പോരുളഴിയേണ്ട ഒരന്വേഷണം. എല്ലാം ഒരു ചങ്ങലയുടെ കണ്ണികള്‍ പോലെ കൂടി ചേര്‍ന്നിരിക്കുന്നു.

സേനജിത്തന്‍ തുളസിയുടെ നെത്രവിഭ്രമത്തിന്റെ ആകെതുകയല്ല, അവനു നിലനില്‍പ്പുണ്ട്. കിള്ളികാട്ടു മംഗലത്തെ ഗന്ധര്‍വ ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നിട്ട് ഇന്ന് പതിനെട്ടു യുഗങ്ങള്‍ കഴിയുന്നു. സന്ധ്യ മയങ്ങിയാല്‍ നിവേദ്യം കൈപറ്റി ഒന്ന് മുറുക്കണ ശീലമുണ്ട് കക്ഷിക്ക്. ഇന്നിപ്പോള്‍ അവന്‍ ഒരല്‍പം അസ്വസ്ഥനാണ്. നേരം ഇത്ര ആയിട്ടും അവളെ കണ്ടിട്ടില്ല. ഒന്ന് പോയി അന്വേഷിക്കണം എന്ന് കരുതിയാല്‍ തന്നെ ഇല്ലത്തെ കാര്‍ന്നോരു ഗുപ്തന്റെ  കണ്ണ് വെട്ടിച്ചു വേണം അകത്തു കടക്കാന്‍. ആള് ഉഗ്രനാണ്‌. പോകണം എന്ന് കരുതിയ അവനെ എത്ര നാളായി ഇങ്ങനെ ബന്ധിച്ച്ചിട്ടു. ഈ ബന്ധനത്തിലും ആകെയുള്ള ആശ്വാസം അവള്‍ മാത്രമാണ്. അവള്‍ സുന്ദരിയാണ്, കറുത്തിരുണ്ട്  മുട്ട് കവിഞ്ഞു കിടക്കുന്ന മുടിയും, പരല്‍ മീന്‍ പോലുള്ള കണ്ണികളും, കടഞ്ഞെടുത്ത പോലുള്ള ശരീരാവയവങ്ങളും തികഞ്ഞ ഒരു കന്യക. ഞാന്‍ കെട്ടും കച്ച മെഴുക്കിനില്ല പത്തു കിഴി കൂടെ വച്ചവരെ എന്ന രീതിയാണ് , എന്നാലും ആള് പാവമാണ്. അവളുടെ അമ്മ നെത്യാരമ്മേടെ അതെ പ്രകൃതം

സേനജിത്തന്‍ ആരാണ്. അവനെങ്ങനെ കിള്ളികാട്ടു മങ്ങലത്തെത്തി. യുഗങ്ങളുടെ ചുരുളഴിയണം അതിനുത്തരം ലഭിക്കണമെങ്കില്‍. സേനജിത്തന്‍ ഈ ഭൂമിയില്‍ വഴിതെറ്റി വീണവനാകാം, പക്ഷെ അവന്‍ മംഗലത്ത് എത്തിയിട്ട് ചുരുക്കം സമയമേ ആകുന്നുള്ളൂ. സുര്യമംഗലത്ത് നിന്നും തെറ്റി പിരിഞ്ഞു പോന്നവരാന് കിള്ളികാട്ടുകാര്‍. എത്ര തന്നെ പട പോരുതിയാലും സുര്യനെ ജയിക്കാനുള്ള യോഗം ഗുപ്തനില്ല. സുര്യന്‍ പ്രതാപശാലിയാണ്, ഒരു നാടിന്റെ സംരക്ഷകന്‍ ആണ്. സുര്യന്റെ ഉപാസന മൂര്‍ത്തിയായ  ദേവി തന്നെയാണ് അവന്റെ ശക്തിയും. തെക്കില്ലത്തെ വരിക്കപ്ലാവ് മുറിച്ചു മരാശാരി കഴുപ്പണി തീര്‍ത്ത മുറിക്കകത്തെ ചാത്തന്മാര്‍ ആണ് ഗുപ്തന്റെ അനുയായികള്‍. ഗുപ്തന് വേണ്ടി എന്ത് വിടുവേലയും ചെയ്യും ഈ കൂട്ടര്‍. അവരെ പറഞ്ഞിട്ട് കാര്യമില്ല, ഗുപ്തന്റെ ദുര്‍മന്ത്രങ്ങള്‍ക്ക് മുന്നില്‍ അവര്‍ നിസ്സഹായരാണ്. 

ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപ പ്രജാപതിക്ക്‌ അരിഷ്ട എന്ന ഭാര്യയില്‍ ഉണ്ടായ അനേകം മക്കളില്‍ ഒരാളാണ് സേനജിത്തന്‍ എന്ന ഈ ഗന്ധര്‍വ്വന്‍. ഒരിക്കല്‍ ഗന്ധര്‍വതീര്‍ഥത്തില്‍ സ്നാനം ചെയ്യാന്‍ എത്തിയ സമയത്ത് വിഭാവസുവിനോട് എട്ടുമുട്ടുകയുണ്ടായി. അതുമൂലം ഇരു കൂട്ടരെയും ഗന്ധര്‍വ ലോകത്ത് നിന്നം നിഷ്കാസിതരാക്കുകയുണ്ടായി. സേനജിത്തന്‍ ഇന്ന് ഇവിടെ ഉണ്ട്, വിഭാവസു എവിടെ ആണ് എന്ന ചോദ്യത്തിന് കാലം ഉത്തരം തരണം, ഒരുപക്ഷെ അവന്‍ ഒരു വഴിത്തിരിവ് ആയാലോ. ഈ അന്വേഷണം തുടരും, പോയ ജന്മങ്ങളുടെ ചുരുള്‍ അഴിയാന്‍ കാല താമസം ഇനി ഏറെ ഇല്ല എന്ന് മനസ്സ് പറയുന്നു. 

                                         ഗന്ധര്‍വ നഗരം പോലാ
മുനിസിദ്ധ ഗണം ക്ഷണം
മറഞ്ഞു കണ്ടിട്ടെല്ലാര്‍ക്കും
പരമുണ്ടായി വിസ്മയം
    
ഗന്ധര്‍വ നഗരം ഒരു മരീചികയല്ല, ഗന്ധര്‍വന്‍ ഒരു പ്രഹേളികയും.