വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ലാല്‍ ലോറിയില്‍ നിന്നും ഇറങ്ങുകയാണ്. ഹാളിലും പരിസരത്തും മുഴങ്ങുന്ന ആര്‍പ്പുവിളികളും പുഷ്പവ്ര്ഷ്ട്ടിയും .ഇത് ലാല്‍ മലയാളികളുടെ സ്വന്തം ലാല്‍. ആര്‍ത്തിരമ്പുന്ന ജനകൂട്ടം. സ്ക്രീനില്‍ മീശ പിരിക്കുന്ന ലാലിനെ കാണുമ്പോള്‍ അവര്‍ എല്ലാം മറക്കുകയാണ്. ഞാനും അവരില്‍ ഒരാളായി മാറുകയാണ്. ഞങ്ങള്‍ മോഹന്‍ലാലിനൊപ്പം ചുവടുകള്‍ വയ്ക്കുകയാണ്. മനസ്സ് പഴയതു പോലെ ആനന്ദ നൃത്തം ചവിട്ടുകയാണ്. കയ്യടി കാരണം പല സംഭാഷണവും കേള്‍ക്കുന്നില്ല. ഞാന്‍ ഓര്‍മകളിലേക്ക് പോവുകയാണ്. ഇത് തൃശൂര്‍ രാംദാസ് ..ഇന്ന് നരസിംഹം റിലീസ് ആണ്. ഇവിടെ ആകെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. അഭിനയകലയുടെ തമ്പുരാന്‍ പുതിയൊരു രൂപത്തില്‍ അവതരിക്കുകയാണ്. ലാലിനെ സ്ക്രീനില്‍ കാണുന്ന നിമിഷം പുറത്ത് മാലപടക്കം പൊട്ടുന്നു ചെണ്ടമേളം മുഴുങ്ങുന്നു...അതാണ് മലയാളിള്‍ക്ക് മോഹന്‍ ലാല്‍..എനിക്കും...പലപ്പോഴും ജീവിതത്തിനു ഉത്സാഹം പകര്‍ന്നു തരുന്ന നടന ഇതിഹാസം.
ശിക്കാര്‍ തരക്കേടില്ലാത്ത ഒരു സിനിമയാണ്. പക്ഷെ പലപ്പോഴും ലാല്‍ ഒറ്റക്കാണ് കഥ മുന്നോട്ടു കോണ്ടു പോകുന്നത്. നക്സല്‍ അബ്ദുല്ലയായി സമുദ്രകനിയും മികവുറ്റ അഭിനയം കാഴ്ച വയ്ക്കുന്നു. വെട്ടയടപെടുന്നവന്റെ ഭയം അങ്ങനെ തന്നെ ലാലിനെ മുഖത്ത് കാണാന്‍ കഴിയും. അഭിനയം ലാലിനെ കണ്ടു അനുകരിക്കണം. വേഷം മാറ്റമോ,കൊമാളിതരമോ കൃത്രിമത്വമോ അല്ല അഭിനയം,അത് ശരീരത്തിലും മുഖത്തും വരണം. ആ ശരീര ഭാഷ പ്രേക്ഷകനില്‍ എത്തണം.