സൈനോജ് ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. അന്നത്തെ പ്രഭാതം ഇപ്പോളും മനസ്സിലുണ്ട്. ഒരു ഞെട്ടല്‍ ആയിരുന്നു കുറച്ചു കാലത്തേക്ക്. തലയില്‍ രക്ക്തം ക്ലോട്ട് ചെയ്താണത്രേ മരിച്ചത്. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് എറണാകുളത്തു വച്ച് സൈനോജിനെ കണ്ടിരുന്നു. കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കു സ്ക്രാപ്പുകളിലൂടെയും ഞങ്ങള്‍ ആ ബന്ധം നില നിര്‍ത്തിയിരുന്നു. എനിക്ക് പാടാന്‍ ഒരു പാട്ടിലുണ്ടൊരു പെണ്ണ് എന്ന ഗാനത്തിലൂടെ സൈനോജിനെ കേരളക്കര അറിഞ്ഞു തുടങ്ങിയിരുന്ന ഒരു സമയത്താണ് വിധി വളരെ ക്രൂരമായി കൊണ്ടുപോയത്. നല്ലൊരു ഗായകന്‍ എന്നതിലുപരി നല്ലൊരു മനുഷ്യന്‍ കൂടി ആയിരുന്നു സൈനോജ്. ഇളയനില എന്ന പരിപാടിയിലൂടെ സുപരിചിതനായിരുന്നു സൈനോജ്. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. ഇന്നും സൈനോജിനെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല വഴിതിരിവാകേണ്ട ഒരു രംഗത്തില്‍ ഒരു ബോധമില്ലാതെ കടന്നു വരും ..വിധിയെന്ന കോമാളി.
Wednesday, November 24, 2010
വിലാപങ്ങള്‍ എന്തിനു വേണ്ടിയാണ്. ഒന്നും ഞാന്‍ കോണ്ടു വന്നതല്ല, ഇവിടെ ഉള്ളതൊന്നും എനിക്കുള്ളതല്ല. ജീവിച്ചിരിക്കുന്ന കാലം മാത്രമേ ശാസ്ത്രത്തിനു ഉത്തരം നല്‍കാന്‍ കഴിയു, അതും പരിമിതമായ ചില ചോദ്യങ്ങള്‍ക്ക്. അതിനപ്പുറം എന്തായാലും ഇന്നലെങ്കില്‍ നാളെ എന്നൊരു തര്‍ക്കം മാത്രം. അപ്പോള്‍ എന്‍റെ ചോദ്യം ഇതാണ്..ഞാന്‍ ആരാണ്? ബുധനും ശങ്കരനും സലിം കുമാറും ചോദിച്ച അതെ ചോദ്യം. ഉത്തരം ലളിതം. പിന്തുടരുകയും പിന്തുടരെപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍.
if your picture are'nt good enough, you are not close enough..റോബര്‍ട്ട് കാപ്പക്ക് എന്തും പറയാം. എന്‍റെ പടം വായുവില്‍ വരച്ചെടുക്കാന്‍ എളുപ്പമാണ്, പക്ഷെ അത് കാന്‍വാസില്‍ പതിയില്ല. വീ വീ എസ് ലക്ഷ്മണിന്റെ ഓണ്‍ ഡ്രൈവ് പോലെ വളരെ മനോഹരമാണ് ചിലപ്പോള്‍ ജീവിതം. ചിലപ്പോഴൊക്കെ ചില പരമകീടങ്ങള്‍ ഒരവശ്യമില്ലാതെ തുരന്നു നോക്കും. പൂര്‍ണതയ്ക്കും വളര്‍ച്ചക്കും ഇടയില്‍ പെട്ട ഈ മനുഷ്യ ജീവിയെ മേരുക്കണ്ടേ. നവീന ഭാവുകത്വത്തിന് അതും സഹായമായാലോ.
Subscribe to:
Posts (Atom)