Saturday, October 16, 2010

ദേവേട്ടന് ..

ദേവേട്ടാ,

                എല്ലാം എന്തിനു വേണ്ടിയാണ് അവസാനിപ്പിക്കുന്നത്. every ending is a new beginning എന്നല്ലേ. ദേവേട്ടനെ ഞാന്‍ അന്ന് വിളിച്ചില്ലേ 12th ഇന് അത് കഴിഞ്ഞു ഇത് വരെ എനിക്ക് സമാധാനം കിട്ടിയിട്ടില്ല. പ്രാര്ത്തിക്കാറുണ്ട് എന്നും എട്ടന് വേണ്ടി. പക്ഷെ ഇങ്ങനെ ഒരു സങ്കടം കൂടി ..ഞാന്‍ ആകെ തളര്‍ന്നു പോവാന് ദേവേട്ടാ. ഒരുപാട് സ്നേഹം എനിക്ക് തന്നില്യെ അതുകൊണ്ട് തന്നെ ദേവേട്ടന്റെ സങ്കടമൊക്കെ എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. എല്ലാം ശേര്യാവും ഉട്ടോ. ഒരുപാട് ആയില്യെ സഹിക്കനത്,ഇതിനൊരു മറുവശം ഉണ്ടാവാതിരിക്കില്ല. നമ്മള്‍ ഒരിക്കന്‍ സ്നേഹിച്ചാല്‍ അത് തിരിച്ചു കിട്ടും എന്നാണു. അത് സത്യമാണ്. പിന്നെ ഈ ഒരു കാരണം കോണ്ടു എല്ലാം അവസാനിപ്പികരുത് ദേവേട്ടാ. ഇനിയും ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട് ദേവേട്ടന്. എവിടെയും തളര്‍ന്നു പോകരുത്. ഇനിയും നിറയെ എഴുതണം. 

ദേവേട്ടന്റെ ഈ നിശബ്ദത സഹിക്കാന്‍ വയ്യ. ഒരുപാട് സങ്കടയിട്ട ഇപ്പൊ മെയില്‍ ചെയ്യാന്‍ വന്നത് പക്ഷെ ഒന്നും എഴുതാന്‍ പറ്റണില്ല. എന്നോട് ഒരിക്കല്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത് ഒര്ക്കനുണ്ടോ..അന്ന് മുതല്‍ ഇത് വരെ അത് മുടക്കിയിട്ടില്ല കേട്ടോ. അതുകൊണ്ടാകും എല്ലാം ശേരിയാകും ദേവേട്ടാ എന്ന് പറയാന്‍ കഴിയനത്. ദേവേട്ടന്‍ തിരിച്ചു വരണം,എല്ലാം പഴയത് പോലെയാകണം. ഇനിയും ഒരുപാട് പുലരികളും സന്ധ്യകളും ഒക്കെ കാണേണ്ടേ നമ്മള്‍ക്ക്. എല്ലാത്തിനും ഏട്ടന്റെ കൂടെ ഈ കുഞ്ഞി ഇല്ലേ. എല്ലാത്തിനേം കുറിച്ചു ഒരുപാടി സംസാരിക്കണ ദേവേട്ടന്‍, സ്നേഹിക്കാന്‍ മാത്രം അറിയണ ദേവേട്ടന്‍...അല്ലെ കുഞ്ഞി പറയണത് കേള്‍ക്കു ഏട്ടാ. ആദ്യം ഏട്ടന്‍ സങ്കടം ഒക്കെ മാറ്റി വച്ചിട്ടു ചിന്തിക്കു, എന്നിട്ട് എല്ലാം ഉത്തെരികാവിലംമയിലും വില്വദ്രിനാധനിലും സമര്പ്പിക്കു. ഇപ്പോള്‍ സംഭവിച്ചതെല്ലാം മറക്കണം എന്നല്ല ഞാന്‍ പറയണത്, പക്ഷെ ആ ഒരു കാരണം കോണ്ടു ദേവേട്ടന്‍ ടെവേട്ടനല്ലാതെ ആയി പോകരുത്. ഞാന്‍ ഇതൊക്കെ പറയുമ്പോളും എനിക്കറിയാം ഇതൊക്കെ എട്ടന് അറിയുന്നത് തന്നെയാണെന്ന്..

എല്ലാം എട്ടന് അറിയാവുന്ന കാര്യങ്ങള്‍ തന്നെയല്ലേ. ദേവേട്ടനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് മാത്രം കുഞ്ഞിക്കു അറിയില്ല. ഒരുപാട് അനുഭവങ്ങള്‍ ദേവെട്ടനില്ലേ.ഇതിനെല്ലാം ഒരു അവസാനം ഉണ്ടാകുട്ടോ. ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടാകൂട്ടോ. എന്ന് ദേവേട്ടന്റെ നല്ലതിനായി പ്രാര്‍ത്ഥിക്കാറുണ്ട് കേട്ടോ. 

                                                 ദേവേട്ടന്റെ കുഞ്ഞി 

No comments:

Post a Comment