Dont ask me to open up, if you want the real me. Dont impose freedom on me, because for me..., freedom is, when I restrict myself to the four walls of my room. I enjoy the freedom that my chained hands give. Give me the right to chose my freedom.
For me, FREEDOM ALLOWED IS FREEDOM DENIED AND
FREEDOM IMPOSED.... IS WORSER.
ഓരോ യോ-യും സ്വയം വിശ്വസിയ്ക്കുന്നു തനൊരു യോ അല്ലെന്നു. ഭ്രാന്തന്‍മാര്‍ വിശ്വസിയ്ക്കുന്നത് പോലെ. അതു കൊണ്ട് തന്നെ യോ-കള്‍ നിര്‍മിയ്ക്കപ്പെട്ടു കൊണ്ടേയിരിയ്ക്കുന്നു. അതിനാല്‍, സ്വയം തിരിച്ചറിയാപെടാത്ിടത്തോളം കാലം യോക്കളുടെ സ്വത്വ രാഷ്ട്രീയത്തിനു സാംസ്കാരിക നിലനില്‍പ്പു ഇല്ല തന്നെ. ഇതു തന്നെ ആകുന്നു യോ-കളുടെ രാഷ്ട്രീയവും യോ-വത്കരണത്തിന്റെ പ്രത്യയശാസ്ത്രവും.
ഞാനും വിശ്വസിയ്ക്കുന്നു ഞാന്‍ ഒരു യോ അല്ലെന്നു
സുശുപ്തിയില് ആഴും നേരം ഞാന്‍ എന്നെ അറിയുന്നു. അതാണു ഞാന്‍. അനന്തവും പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിയ്ക്കുന്ന ഞാന്‍. സ്വപ്നങ്ങള്‍ പോലുമില്ലാത്ത അവസ്ഥ. അവിടെ നിന്നും എന്റെ മനസ്സ് ഉണരുന്നു. സ്വപ്നങ്ങളുടെ ലോകത്തിലേയ്ക്ക് തിരികെ, പിന്നെ എന്റെ ശരീരവും...വ്യവഹാരിക ലോകത്തേയ്ക്കു കണ്‍ തുറക്കവേ ഞാന്‍ അറിയുന്നു പ്രപഞ്ചം സൃഷ്ടീയ്ക്ക-പെട്ടിരിയ്ക്കുന്നു. ഇതാകുന്നു ഞാന്‍ എന്നു ഞാന്‍ അറിയുന്നു.
അതു കൊണ്ട് തന്നെ സ്വയം അറിയാന്‍ തോന്നുമ്പോള്‍ ഞാന്‍ ഉറങ്ങുന്നു. ഉറക്കം എന്റെ മടിയുടെ ലക്ഷണമല്ല സുഹൃത്തുക്കളെ, ഞാന്‍ എന്നെയും അതു വഴി സമസ്ത പ്രപഞ്ചത്തെ-യും അറിയാന്‍ ശ്രമിയ്ക്കുക മാത്രമാണ്
Ramanandan