യാത്ര പുറപ്പെടുമ്പോള്‍ സമയം ഉച്ചക്ക് പന്ത്രണ്ടു മണി. കാറില്‍ കയറുമ്പോള്‍ മലനിരകളിലെക്കയിരിക്കും എന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.കാര്‍ മുന്നോട്ടു നീങ്ങും തോറും പാതയും ദൂരവും വ്യക്തമായി കഴിഞ്ഞിരുന്നു. കടുത്തുരുത്തി,പാല, ഈരാറ്റുപേട്ട വഴി വാഗമണ്‍. യാത്രയിലുടനീളം മഴ അകമ്പടി സേവിച്ചിരുന്നു. യാത്രയിലായാലും മഴ ഒരു ഭംഗി തന്നെയാണ്. ഓരോ ദേശത്തെയും മഴയുടെ ഭാവപകര്‍ച്ച ഞങ്ങള്‍ നോക്കി കണ്ടു. ഞങ്ങള്‍ വാഗമാനിലെക്കുള്ള വഴി താണ്ടുകയാണ്. വാഹനത്തിനു സുപരിചിതമായ വഴിയാണ്. കേരളത്തില്‍ അവന്‍ കയറാത്ത വഴിയില്ല. കയറും തോറും കോട ദ്രിശ്യമായി തുടങ്ങിയിരുന്നു. വഴിയില്‍ ഒരു പ്രധാനപെട്ട നാടുകാണിയില്‍ ഞങ്ങള്‍ നിര്‍ത്തി. മഴ പെയ്യുന്നുണ്ടായിരുന്നു. തണുത്തു മറവിക്കുംബോളും ഐസ് ക്രീം കഴിക്കുക എന്നത് ആസ്വാദ്യകരമായ കാര്യമാണ്. ഇത് പോലെ ഉള്ള ഭ്രാന്തന്മാരെ പ്രതീക്ഷിച്ചായിരിക്കണം ആ മനുഷ്യന്‍ കട ഇട്ടിരിക്കുന്നത്ത് തന്നെ.
മല കയറി വാഗമണില്‍ എത്തുമ്പോള്‍ മൂന്നര മണി. വാഗമണില്‍ ആദ്യം ഞങ്ങളെ വരവേറ്റത് പ്രശസ്തമായ വാഗമണ്‍ മൊട്ടക്കുന്നുകള്‍. ഇപ്പോള്‍ പ്രവേശന ഫീ ആയി ഒരാള്‍ക്ക് 5 രൂപ വീതം ഈടാക്കുന്നുണ്ട്. എത്രയോ തവണ ഇവിടെ വന്നു പോയിരിക്കുന്നു. ഈ മൊട്ടക്കുന്നുകള്‍ അത്ഭുതം തന്നെയാണ്. കോടയില്‍ മുങ്ങി നില്‍ക്കുന്ന പച്ച നിറം മനസ്സിനെ തണുപിക്കുന്നു. എല്ലാം മറന്നു ആനന്ദിക്കാന്‍. ഭൂമിയുടെ ഈ ഉയരം അത്യുത്തമം ആണ്. ഓരോ മോട്ടക്കുന്നും നമ്മുടെ ഒക്കെ ജീവിതത്തിലെ ഓരോ ഏടുകള്‍ പോലെയാണ്.
The meadows are mysterious
The trails are hidden
The footsteps are clear
The Mist will lead us.
to a world where we will be lost in Dreams
കയറി ഇറങ്ങി മോക്ഷമാകുന്ന തടാകത്തിന്റെ കരയില്‍ എത്തുന്നു.എല്ലാ അവസ്ഥ്തയിലും സുന്ദരി ആയ ഈ തടാകത്തിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നിപ്പോള്‍ മഞ്ഞിന്റെ ആവരണം പുതച്ചു കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. മോട്ടക്കുന്നുകളുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഇവള്‍ക്ക് ആരെയും ഭ്രമിപ്പിക്കുന്ന സൌന്ദര്യമാണ്.ഇരിപ്പ് കണ്ടാല്‍ ചുറ്റുപാടുകളെ തികച്ചും വിസ്മരിച്ചത് പോലെയുണ്ട്. ഒരു പക്ഷെ ഞങ്ങളെ കണ്ടില്ല എന്ന് നടിക്കുകയായിരിക്കാം. മനുഷ്യകൊമാരങ്ങളെ കണ്ടു മടുത്തതുമാകാം.
അവിടെ നിന്നും പൈന്‍ വാലിയിലേക്ക്. പ്രകൃതിയുടെ മറ്റൊരു മനോഹരമായ അറയിലേക്ക്. കൃത്യമായ അകലം പാലിക്കുന്ന സമപ്രായക്കാര്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. നമ്മളെ അടക്കി ഭരിച്ച്ചവരുടെ സൃഷ്ടിയാണ് ഈ പൈന്‍ മരങ്ങള്‍. അവര്‍ അവശേഷിപിച്ച്ചു പോയ ചില ഓര്‍മ്മകള്‍. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ മഴ തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.കുറെയേറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു
We came here years back
with those who where sent back,
we remain here for you
to make you more comfortable
we are as tall as the sky,
we offer you all those
that you have missed in your life.
ചായ കുടി കഴിഞ്ഞു തൊടുപുഴ റൂട്ടില്‍. കോട മൂലം വഴി അല്‍പ്പം പോലും ദ്രിശ്യമായിരുന്നില്ല. അമ്പരി പതിനെട്ടടവും നോക്കുന്നുണ്ടായിരുന്നു.അഭിലാഷ് പിന്നിലത്തെ സീറ്റില്‍ തന്‍റെ പതിവ് നമ്പരുകളുമായി സജീവമായിരുന്നു. രാമന്‍ നിക്കോണ്‍ ഡി 90 യുമായി മല്ലിടുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പുള്ളിക്കാനം എസ്റ്റ്ടിന്റെ അരികിലൂടെ യാത്ര ചെയ്യുകയാണ്. വാഗമണില്‍ നിന്നും തോടുപുഴയിലെക്കുള്ള യാത്ര വളരെ മനോഹരമാണ്. വിദേശ രാജ്യങ്ങള്‍ ഒര്മാപെടുത്തുന്നവയാണ് പല ദ്രിശ്യങ്ങളും. മനസ്സ് സ്വപ്നലോകത്തേക്ക് വഴുതി വീഴുകയാണ്. മഞ്ഞിന്റെ മാറില്‍ നിന്നും മഴയുടെ മടിയിലേക്ക് അതിവേഗം പഞ്ഞിറങ്ങുമ്പോള്‍ അകലെ നിന്നും വാഗമണ്‍ മലനിരകള്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു.
മനോഹരമായൊരു ദിവസത്തെ ഓര്‍മകളെ പിന്നിലാക്കി നിഗൂദ്ധതകള്‍ നിറഞ്ഞ മറ്റൊരു ദിവസത്തിലേക്ക് ഞങ്ങളുടെ യാനം അതിവേഗം പ്രയാണം തുടര്‍ന്നു.
The valleys too have
They have seen us
We have promised them
We will return...