അഖില ..എന്‍റെ പ്രിയ സുഹൃത്ത്..കലകളെ സ്നേഹിക്കുന്ന ഏതൊരാളും എളുപ്പം തിരിച്ചറിയുന്ന നടന വൈഭവം. മോഹിനിയാട്ടത്തിലും, ഭരതനാട്യത്തിലും, കഥകളിയിലും, കഥപ്രസങ്ങത്ത്തിലും തന്റെതായ വ്യക്തിമുദ്ര പതിപിച്ച, അഹങ്കാരം തൊട്ടു തീണ്ടാത്ത കലാകാരി..കൊതമങ്ങലതിന്റെ, മതിരപ്പളിയുടെ, തപസ്യയുടെ സ്വന്തം അഖില. എന്തിനെയും തുറന്ന മനസ്സോടെ സമീപിക്കുന്ന ഒരു സാധാരണ എന്നാല്‍ ഉയര്‍ന്ന ചിന്താഗതികള്‍ ഉള്ള ഒരു പെണ്‍കുട്ടി. വാക്കുകള്‍ക്ക് അതീതമായ ചില കാര്യങ്ങള്‍ ഈ ഭോമിയില്‍ ഉണ്ടാകാറുണ്ട്, അതില്‍ ഒന്നാണ് അഖില എന്ന് പറയുന്നതില്‍ എനിക്ക് തെല്ലും സങ്കോചമില്ല.
വിനയവും സഹജീവികള്‍ക്ക് നല്‍കുന്ന പരിഗണനയും സര്‍വ്വോപരി സംസ്കാരവും ഒരു വ്യക്തിയെ എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ മകുടോടഹരനമാണ് അഖില. കലയോടും സംസ്കാരത്തോടും അഖില കാണിക്കുന്ന സ്നേഹവും നീതിയും മാതൃകാപരമാണ്. ഒരു ഭാരതീയന്‍, ഒരു മലയാളി എങ്ങനെ ജീവിക്കണം എന്നത് അഖിലയെ കണ്ടു ശീലിക്കണം. മാറുന്ന സംസ്കാരതിനോപ്പം ഉറഞ്ഞു തുള്ളുന്ന കൊമരങ്ങള്‍ക്ക് ഒരിക്കലും അഖിലയെ പരിഹസിക്കാനാകില്ല. പലതും അറിയാനുണ്ട് ആഖിലയില്‍ നിന്നും എന്നാല്‍ അനുകരിക്കാന്‍ കഴിയില്ല കാരണം മനസ്സിനെയും ഹൃദയത്തെയും തൊട്ടു വരുന്ന കല, അത് ജന്മസിദ്ധമായ കഴിവാണ്. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍വ സിദ്ധി. ഒരിക്കല്‍ വീണു പോയപ്പോള്‍ അഖിലയുടെ കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞു നടന്നു പലരും വിധിയെഴുതി, അവരെയെല്ലാം വെല്ലു വിളിച്ചു തന്നെ കാത്തിരിക്കുന്ന ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് അഖില.
ഒരു വ്യക്തിക്ക് സുഹൃത്തുകള്‍ അനേകം ഉണ്ടാകാം പക്ഷെ അഖിലയെപോലുള്ള സുഹൃത്തുക്കള്‍ വിരലില്‍ എന്നാവുന്ന അത്രയേ കാണു.എത്ര സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും അഖില എന്നെ വിളിക്കാറുണ്ട്.ഒരുപാട് ആഴമുള്ള പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്ന ഒരു സൗഹൃദം ആണ് ഞങ്ങളുടേത്. ആകാശത്ത് വിരിച്ച പരവതാനിയിലെ അസന്ഖ്യം മുത്തുകള്‍ ആണ് നക്ഷത്രങ്ങള്‍,അത്രയേറെ പറയാനുണ്ട് അഖിലയെ കുറിച്ചു പക്ഷെ വിസ്താര ഭയം നിമിത്തം നിര്‍ത്തട്ടെ. പ്രകാശം പരത്തുന്ന ഈ നക്ഷത്രം നാളെ അഖില ലോക പ്രശസ്തയായി തീരട്ടെ.
അഖില്‍സ് ഓര്‍കുട്ടില്‍ നീ എനിക്കെഴുതിയ ടെസ്ടിമോനിയേല്‍ എനിക്കിഷ്ടമായി. ഈ സൗഹൃദം എന്നും നിലനില്കട്ടെ.
No comments:
Post a Comment