Saturday, October 9, 2010

മനുഷ്യന്‍, ഭൂമി, ആകാശം, മേഘം, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. കുറെയേറെ ഭ്രാമിപ്പിച്ച്ചിട്ടു കൈവിട്ടു കളഞ്ഞു പ്രപഞ്ചം. ഇവിടെ സൂര്യന്‍ മാത്രം ബാക്കി, ഒരായുസ്സിന്റെ മുഴുവന്‍ ശാപഭാരവും പേറി. കയ്യെത്തും ദൂരത്ത്‌ കാറ്റൊഴിഞ്ഞ കുറെ ബലൂണുകള്‍ മാത്രം ബാക്കി. പലപ്പോഴും ദൈവത്തിന്റെ തീരുമാനങ്ങള്‍ കടുത്തതാകുന്നു. ജീവിതത്തില്‍ ആദ്യമായി ഉത്തെരികാവിലമ്മ എന്നെ കയ്യോഴിയുന്നത് പോലെ. കറുപ്പും ചുവപ്പും കലര്‍ന്ന പാതയിലൂടെയനെന്റെ യാത്ര. രണഭൂമിയില്‍ കിരീടവും ചെങ്കോലും ഉപേക്ഷിച്ച്ചവനാണ് ഞാന്‍ . തെറ്റിയ താളം സ്വന്തം താളമാക്കി തിരിച്ചു പോകനമെനിക്ക്. അവിടെ എന്നെ കാത്തു അച്ഛനും അമ്മയും ചെച്ച്ചിയുമുണ്ട്. അവനെ എനിക്ക് കാണണ്ട, ഞാന്‍ തോല്‍ക്കുന്നത് അവനു ഇഷ്ടമാകില്ല. 

ഈ ലോകത്തെ എനിക്ക് ഭയമില്ല. സ്നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സത്യത്തിനും സംസ്കാരത്തിനും വേണ്ടി നില കൊണ്ട സമയത്ത് പഴിയേറെ തലയിലിട്ടു മനുഷ്യര്‍. അധര്‍മ്മത്തിന്റെ ചക്രവ്യൂഹത്തില്‍ അകപെട്ടപ്പോള്‍, ചതിയുടെ യുദ്ധമുറകള്‍ അറിയാതെ വന്നപ്പോള്‍ നിസ്സഹായനായി യുദ്ധഭൂമി വിടേണ്ടി വന്നു. പിന്നെ കുറെ കാലം ടെവദൂതനായി, മേഘനര്‍തകന്‍ ആയി. സ്നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. നില തന്ന സന്തോഷം ഒരിക്കലും മറക്കാനാകില്ല. ചിത്രശലഭങ്ങളും, പൂക്കളും, നിറങ്ങളും ഇല്ലാത്ത ഒരു പുതിയ ലോകം. 

No comments:

Post a Comment