Friday, June 18, 2010

ഒരു ചെറു പുഞ്ചിരി

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ആ പഴയ ലൈബ്രറിയുടെ മുന്നിലാണ്. ആ മുഗള്‍ ശൈലിക്കോ, മൂടി നില്‍ക്കുന്ന മരങ്ങള്‍ക്കോ മറീനയില്‍ നിന്ന് വരുന്ന കാറ്റിനോ ഒരു മാറ്റവുമില്ല. ഓരോ ഷെല്‍ഫും കയറി ഇറങ്ങി അലക്ഷ്യമായി പുസ്തകതാളുകള്‍ മറിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയില്ല.

ഓര്‍മയുടെ താളുകള്‍ മറിക്കുകയാണ്. സന്ധ്യയുടെ നിറങ്ങള്‍ക്ക് മാറ്റമൊന്നുമില്ല.കിരണങ്ങള്‍ പൊടിപടലങ്ങളില്‍ തട്ടി മേഘപാളികളില്‍ ആഴ്ന്നിറങ്ങി ഹോളി ആഘോഷിക്കുന്നു.അത്രയും നേരം കളിച്ചു ചിരിച്ചു നടന്ന എനിക്ക് പെട്ടെന്ന് ദുഖത്തിന്റെ മാനം കൈവന്നിരിക്കുന്നു. മുഗള്‍ പാളികള്‍ക്ക്‌ കീഴില്‍ പൌള്‍ ബൌല്സിന്റെ "ദി ഷെല്‍ട്ടര്‍ ഓഫ് ദി സ്ക്യെ" മറിച്ചു നോക്കി. വായന മുറുകുന്തോറും പിന്നെയും വയിക്കനാഗ്രഹം.ഒരു കൊലുസിന്റെ കൊഞ്ചല്‍ കെട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ലിറ്റില്‍  റെഡ് രയ്ടിംഗ് ഹൂദ്‌ എന്നെ നോക്കി പുഞ്ചിരി തൂകുന്നു. മിഥ്യയുടെ വാതിലുകള്‍ക്കപ്പുരം വര്‍ണ്ണങ്ങള്‍ വാരി വിതറാന്‍ ഈ ഒരു ചെറു ചിരി തന്നെ ധാരാളം.പുറത്തിറങ്ങി കതിരെശന്റെ ഫില്‍റ്റെര്‍ കാപ്പി ചുണ്ടോടടുപ്പിക്കുമ്പോള്‍ ഒരു ദിവസത്തിന്റെ പൂര്‍ണത ലഭിക്കുകയായിരുന്നു. എല്ലാം ചേര്‍ന്നതാണ് ജീവിതം എന്ന് മനസ്സിലാക്കാന്‍ ഒരു ദിവസം തന്നെ ധാരാളം. 

ഇന്ന് ഈ ലൈബ്രറിയുടെ മുന്നില്‍ നിന്ന് കതിരെശന്റെ കാപ്പി കുടിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ആ പഴയ 5 വയസ്സുകാരിയെ തിരയുകയായിരുന്നു. കിരന്നങ്ങല്‍ക്കപുറത്തു നിന്നും അവള്‍ എന്നെ നോക്ക് പുന്ജിരിക്കുനത് എനിക്ക് കാണാമായിരുന്നു. 


No comments:

Post a Comment