സൂര്യന്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നു. മഴക്കാലം പലര്‍ക്കും ഒരു ശാപ സമയമാണ്. എല്ലാ മനുഷ്യര്‍ക്കും ഒരു പുത്തന്‍ ഉണര്‍വുണ്ടായതു പോലെ. അവരും മനുഷ്യരല്ലേ.പുതിയ സാഹചര്യങ്ങളിലെക്കുള്ള മാറ്റം പോലെയാണ് ഓരോ കാലാവസ്ഥയും. എനിക്ക് ആഗ്രഹങ്ങളും സ്വപ്നങ്ങളും ലകഷ്യങ്ങളും ഉണ്ട്.അല്ലെങ്കിലം സ്ഥായിയായ ഒരവസ്ഥ ആരാണിഷ്ടപെടുക.
സ്വപ്നങ്ങള്‍ക്ക് സ്ഥിരതയില്ല എന്നാലും സ്വപ്നം കാണുവനാന്നിഷ്ടം.
ഞാന്‍ ഇപ്പോഴും ഒറ്റയ്ക്കാണ് എന്നാല്‍ അത്ര ഒറ്റപെടല്‍ ഇല്ല. കണ്ടില്ലെന്നു നടിക്കാന്‍ എളുപ്പമാണ്, ഉറക്കത്തില്‍ നടക്കുന്നത് പോലെ പക്ഷെ പല മിഥ്യകളില്‍ നിന്നും പുറത്തു വരാന്‍ നടന്നു പഠിച്ചേ തീരു. കുറച്ചു ദൂരത്തേക്കു മാത്രം ജീവിതം പരന്നതായിരിക്കും ,പെട്ടെന്ന് പാത കഠിനവും ,വളവുകള്‍ ഉള്ളതും, കുഴികള്‍ നിറഞ്ഞതുമായി തീരും...അപ്പോളേക്കും നമ്മള്‍ നടക്കാന്‍ പഠിച്ചിരിക്കും.
ഈ വഴികളിലൂടെ നടക്കുമ്പോള്‍ എന്‍റെ മനസ്സ് ഒഴിഞ്ഞ കീശ പോലെയായിരിക്കും. ഈ പാലത്തിനു മുകളില്‍ മരങ്ങളുടെ ചില്ലകള്‍ കെട്ട് പിണഞ്ഞു ശബ്ദമുണ്ടാക്കുനത് കേള്‍ക്കാം. ഈ പാലം കടന്നു കഴിയുമ്പോള്‍ ജീവിതം പുതിയോരിടതെതി നിന്നിരിക്കും.നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ശ്രുംഖല അവിടെ കാണാം.ഒരു പുതിയ ജീവിതതിനെകുറിച്ചു ചിന്തികുന്നതിനെക്കാള്‍ ഭേദമായിരിക്കും ഒരു നിമിഷം നല്‍കുന്ന മാറ്റത്തിനായി കാത്തിരിക്കുക.
ഓര്‍മകള്‍ക്ക് സ്ഥിരതിയില്ല പക്ഷെ ഓര്ക്കാനാണഷ്ട്ടം. .
അതെന്തായാലും അന്നത്തെ സുര്യനെ പോലെ ശോഭിച്ചു നില്‍ക്കണം, അതിന്റെ കിരണങ്ങള്‍ പോലെ പായുവാന്‍ കഴിയണം. ഈ വാക്കുകള്‍ പോലും സ്ഥായിയല്ല...ഈ പാത പോലും
'Oru puthiya jeevithathekurich chinthikkunnathinekkal bhedamaayirikkum oru nimisham nalakunna matathinaayi kathirikkuka"
ReplyDeleteNice concept...waiting for that moment...