അങ്ങനെ ഒരോണം കൂടി പടി കടന്നു പോയി. ജീവിതത്തെ എന്നും ഒരഘോഷമായി കാണുന്ന എനിക്ക് വിശേഷിച്ചൊരു ഓണം ഉണ്ടായോ എന്ന് ചോദിച്ചാല്‍ ഉണ്ടായി എന്ന് നുണ പറയേണ്ടി വരും.രാവിലെ തന്നെ മഴയാണ്. എല്ലാരും മഴയെ ശപിക്കുന്നുണ്ട്. എനിക്ക് കഴിയില്ല അതിനു, ക്ഷണിക്കാതെ കടന്നു വരുന്ന ഒരു സുഹൃത്തിനെ പോലെയാണ് എനിക്ക് മഴ. വീട്ടില്‍ സദ്യ ഉണ്ടായിരുന്നു. പലയിടത്തു നിന്നും പായസം കുടിച്ചു മതിയായി.
വീട്ടില്‍ എല്ലാരുടെം കൂടെ ഓണം ആഘോഷിച്ചു. കുറെ നാളുകള്‍ക്കു ശേഷം ചെട്ടായിയേം ശ്യാമിനെയും കണ്ടു. ബാംഗളൂര്‍ക്ക് മാറ്റമായത്തിനു ശേഷം ആദ്യമായി കാണുകയാണ് ചേട്ടായിയെ. എല്ലാരും എത്തിയിട്ടുണ്ട് രത്ന ചേച്ചിയും,ശ്രീ ഹരിയും ദേവിയും..കാലം ചേട്ടായിയെ ഒരുപാട് മാറ്റിയിരിക്കുന്നു. ഒരുപാട് വിഷമങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിയെ പോലെ ചേട്ടായിയുടെ രൂപം മാറിയിരിക്കുന്നു.സന്ദീപ് ചേട്ടനും ഞാനും ശ്യാമും രാമനും കണ്ണനും അടങ്ങുന്ന ആ പഴയ സംഘത്തിന്റെ തലവന്‍ ആയിരുന്നു ചേട്ടായി.പാണ്ഡവര്‍ 5 പേരും ഞങ്ങള്‍ 6 ഉം ആയിരുന്നു..ചേട്ടായിക്ക് എന്നും യുധ്ധിഷ്ടരന്റെ സ്ഥാനം. മറ്റുള്ള സ്ഥാനങ്ങളൊക്കെ ഓരോരുത്തരായി വീതിച്ചെടുക്കും. ഓലപന്തു കളിയും,ക്രിക്കെറ്റും,യുദ്ധവും എല്ലാം ഞങ്ങള്‍ കളിച്ചു. ഏതു കളി ആയാലും ചേട്ടായി ആയിരുന്നു മുഖ്യ വേഷം,അതിപ്പോള്‍ ഡോക്ടര്‍ ആയാലും ചക്രവര്‍ത്തി ആയാലും. സന്ദീപ് ചേട്ടനും ശ്യാമും കണ്ണനും അടങ്ങുന്ന വടക്കന്‍ സംഘവുമായി ഗാന്‍ഗ് വാര്‍ പതിവായിരുന്നു.ഓണമാകുമ്പോള്‍ എല്ലാരും അച്ചന്റെ തറവാട്ടില്‍ ഒത്തു കൂടുമായിരുന്നു. ഓണത്ത്തല്ലോടെ പരിസമാപ്തി.
ഇന്നിപ്പോള്‍ പഴയ സംഘം ഇല്ല. എല്ലാരും അവരവരുടെ മേഘലകളില്‍ വ്യാപ്തരാണ് . എല്ലാരോടും ഇപ്പോളും ഒരു ബന്ധം നില നിര്‍ത്തുന്ന വ്യക്തി ഞാന്‍ മാത്രമായിരിക്കും. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന ഏല്ലാര്‍ക്കും ഓര്‍മ്മകള്‍ ഇപ്പോളും ചിതലരിക്കാതെ കിടക്കുന്നു എന്നറിയാന്‍ കഴിഞ്ഞത് തന്നെ വലിയൊരു ആശ്വാസമാണ്.കാലാവസ്ഥയും നാടും ചുറ്റുപാടുകളും നാട്ടുകാരും ആചാരങ്ങളും ഒക്കെ മാറിയിരിക്കുന്നു,കാലത്തിനൊത്ത് മാറാത്ത അര്‍ജുനനായി ഞാന്‍ മാത്രമേ കാണൂ.ഇവിടെ എഴില്‍ ഒരാളാണല്ലോ അര്‍ജുനന്‍.
Arjunan!! alias the 3rd!? The question is why ain't you the 1st?! Why settle for less!?
ReplyDelete