Monday, August 23, 2010

അങ്ങനെ ഉത്രാടം വിട ചൊല്ലി. ആഘോഷങ്ങളുടെ ഒരു പകലിനു കൂടി തിരശ്ശീല വീഴുകയാണ്. നാളെ മലയാളി കുടിച്ച മദ്യത്തിന്‍റെ കണക്കെടുപ്പുണ്ടാകും. കണക്കുകള്‍ നിരത്തുന്ന സുഹൃത്തുക്കള്‍ക്ക് കേട്ടിപടുക്കുമ്പോള്‍ മദ്യം കൂടിയേ തീരൂ. എല്ലാ ദിവസവും ഓണം ആഘോഷിക്കുന്ന എനിക്ക് പ്രത്യേകിചോരാഘോഷത്തിന്റെ ആവശ്യം ഉണ്ടോ..പിന്നെന്താ ഒഴുക്കില്‍ ചേര്‍ന്ന് നീന്തുക. വീട്ടില്‍ എല്ലാരും അവരവരുടേതായ തിരക്കുകളില്‍ വ്യാപ്തരാണ്. കുഞ്ഞന്‍ കുറെ നേരമായി ഒരു ചിത്രശലഭത്തിന്റെ പല ഭാവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഊണ് കഴിഞ്ഞു കിഴക്കെടത്തെക്ക് നടന്നു. ഉത്രാടമായിട്ടു നീ എന്ത് കോണ്ടു വന്നു എനിക്ക്..അമ്മൂമ്മയില്‍ നിന്നും പ്രതീക്ഷിച്ച ചോദ്യം.എന്‍റെ വിവാഹത്തെ കുറിച്ചു വളരെ വ്യാകുലയാണ് അമ്മൂമ്മ.അവിടെ നിന്നും ബ്രഹ്മമങ്ങലതുള്ള ശിവ സന്നിധിയിലേക്ക്. ഒരു ചെറിയ കുന്നിന്റെ മുലൈലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടുക്കമെന്നെട്ടിരുന്ന അരി നടക്കല്‍ വച്ചു പാല്‍പായസവും ഏല്പിച്ചു മടങ്ങി. 

തിരിച്ചെത്തിയപ്പോള്‍ ഒരാഗ്രഹം ഒന്ന് കൂടി കലിങ്കില്‍ പോണം, പിള്ളേരുടെ കൂടെ കൂടണം. അവിടെ ആഘോഷം തുടങ്ങിയിരിക്കുന്ന. സഭ കൂടിയിട്ടുണ്ട്.സോപാന സംഗീതം ആണ് വിഷയം. കള്ളു കുടിക്കുമ്പോള്‍ പാടാന്‍ എന്തെങ്കിലും വേണ്ടേ. വന്ദേ മുകുന്ദ പാടുന്നുണ്ട് സന്ദീപ്‌ ചേട്ടന്‍. അല്ല സോപാന സംഗീതത്തിനു ഈ ഒരു ഈണം മാത്രമേ ഉള്ളോ എന്നായി ഒരാള്‍,സോപാന സംഗീതത്തിലെ ഒരടിച്ച്ചു പൊളി പാട്ട് വേണമെന്നായി ഒരാള്‍. സോപാന സംഗീതത്തിന്റെ കുലപതിയാണ് ഞെരളത്ത് രാമപോതുവാള്‍ എന്ന് തമ്പി..രാമപിഷാരടി അല്ലെ എന്ന് വെരൌ വിദ്വാന്‍. അല്ല പൊതുവാള്‍..ഒരു സമവയാതില്‍ പിടിച്ചു. തൊട്ടപ്പുറത്ത് ഒരുത്തന്‍ പൊതുവാള്‍ വയ്ക്കുന്നുണ്ടായിരുന്നു. നേരം വെളുക്കുമ്പോള്‍ എന്തായാലും അവിടം ഒരു പാപ്പിനിശ്ശേരി ആകുമെന്ന കാര്യം തീര്‍ച്ച. വെള്ളികേട്ടന്‍, ശങ്ഖുവരയന്‍, അണലി,നീര്‍ക്കോലി ഇത്യാദി ഇനങ്ങള്‍ എന്തായാലും ഉണടാകും. മയക്കു വേദി പലത്തും പൊട്ടുന്നുണ്ട്. 

തലയ്ക്കു പിടിച്ചാല്‍ പിന്നെ പലര്‍ക്കും സാഹിത്യമായി. ജാനോ അറിഎസും, ബോല്ശേവികും ലോകസിനെമയും വിഷയങ്ങളായി.പദ്മരാജന്റെയും ക്ലിണ്ടി സ്ടീവ്ടിന്റെയും പടങ്ങളായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. എന്തായാലും 20 ലക്ഷം രൂപയ്ക്കു പിടിച്ച വിഎറ്നാം കോളനി തന്നെയാണ് 2000 കോടി മുടക്കിയ അവതാര്‍ എന്നതിന് ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഒടുവില്‍ അവിടെ നിന്നും വീട്ത്തുമ്പോള്‍ നേരം കുറെ വൈകിയിരുന്നു.


No comments:

Post a Comment