Wednesday, June 9, 2010

പ്രിയപ്പെട്ട ഗുല്‍മോഹര്‍ ...നീ എന്നുമെന്നെ അതിശയപെടുത്തിയിരുന്ന്നു. നിന്‍റെ ഈ ഭംഗി ഒരു നിത്യവിസ്മയാണ്. പ്രകൃതിയുടെ സ്വാഭാവിക രൂപവും നിറങ്ങളും കോര്‍ത്തിണക്കി നിന്നെ സൃഷ്ടിക്കുമ്പോള്‍ ഇത്രയും വാസന തനിക്കുണ്ടെന്ന് ശില്പി പോലും കരുതികാണില്ല.മഴയുടെ ഭംഗിയും പരിപൂര്‍ണതയും നിനക്ക് മാത്രമേ നല്കാന്‍ കഴിയു. മനുഷ്യന്‍റെ പ്രപന്ജാവബോധം എന്നാ തലമാണോ നിന്‍റെ നിലനില്പ്പിനധാരം. അതെന്തായാലും എന്‍റെ സിരാകെന്ദ്രങ്ങളെ ഉന്മത്തമാക്കുന്ന കറുത്ത ചിന്തകളെ അകറ്റാന്‍ തെല്ലൊന്നുമല്ല നീയെന്നെ സഹായിച്ചത്. 

എന്‍റെ ചിരിയിലും ചിന്തകളിലും ദുഖത്തിലും നീ പങ്കാളിയായി. എന്‍റെ മൌനത്തിനുമേല്‍ ചുവന്ന കുട നിവര്‍ത്തി നീ നില്‍ക്കുമ്പോള്‍ ഈ മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് വിരാമമാകുന്നു. നീയില്ലാത്ത തീരങ്ങളെ ഞാന്‍ ചെതോഹരമെന്നു വിളിക്കാറില്ല. കാലത്തിന്‍റെ എട്ടാമത്തെ പടവിലും നീയെനിക്ക് പ്രണയത്തിന്റെ നറുഗന്ധം നല്‍കിയിരുന്നു. 

ഒടുവില്‍ പ്രകൃതിയുടെ കല വിഭാവനം ചെയപെട്ടനാല്‍ നിന്‍റെ കരങ്ങള്‍ അടര്‍ന്നു മാറിയപ്പോള്‍ പ്രിയപ്പെട്ട ഗുല്‍മോഹര്‍ എന്‍റെ നൊമ്പരം വിലാപമായി പെയ്യുകയായിരുന്നു. ചിന്തകളില്‍ കനല്‍മഴ പെയ്യുമ്പോള്‍ ചുവന്നകുട പിടിക്കാന്‍ നീയില്ല എന്നാ വ്യസനത്തോടെ ഈ പാതയിലൂടെ ദിക്കറിയാതെ ഞാന്‍ നടക്കുകയാണ്. 

ഗുല്‍മോഹര്‍ എന്‍റെ ജനനവും മരണവും ജീവിതവും നിന്നിലൂടെ......

1 comment: