മാലാഖ
സമയം നിശ്ചലമായി കിടന്നത് ഒരു പക്ഷെ എന്‍റെ ജീവിതത്തില്‍ മാത്രമായിരിക്കാം. കണക്കെടുപ്പുകള്‍ എത്ര കഴിഞ്ഞു. ജീവിതത്തിലെ ഓരോ പ്രഭാതവും ഒരുപാടൊന്നും നല്‍കിയില്ല. എന്നാല്‍ കര്‍ക്കിടകത്തിന്‍റെ വിശുദ്ധിയും ചന്ദനത്തിന്‍റെ ഗന്ധവും തങ്ങി നിന്ന ഒരു സായാഹ്നത്തില്‍ കഴിഞ്ഞ ഏതോ ഒരു ജന്മത്തിന്‍റെ വശ്യതയാര്‍ന്ന രൂപവുമായി നീ വന്നപ്പോള്‍ എന്‍റെ ചിന്തകള്‍ തെല്ലൊന്നു നിശ്ചലമായി. നിന്‍റെ ചേലൊത്ത ചിരിയും, കൊച്ചു കൊച്ചു പിണക്കങ്ങളും എന്‍റെ മൌനത്തിനു മുന്നില്‍ ഒരു തിരശീലയിട്ടു. നീ മെല്ലെ മെല്ലെ എന്നിലേക്ക് പെയ്തിറങ്ങുകയായിരുന്നു. അങ്ങനെ ഏതോ ഒരു രാത്രിയില്‍ സന്തോഷവും ദുഖവും മായ്ക്കാത്ത ആഴമേറിയ മൌനത്തിന്‍റെ അന്തസ്സ് പൂര്‍ണമായും മാഞ്ഞു പോയി. നിന്നെ ഞാന്‍ സ്നേഹിക്കുകയായിരുന്നു. ഒരു സ്വകാര്യമായ ആഗ്രഹം തന്നെയായിരുന്നു നീ. നിന്‍റെ മൌനത്തെയും സ്നേഹത്തെയും ആത്മാവിനെയും ഞാന്‍ പ്രാപിച്ചു. പക്ഷെ ഉള്ളില്‍ അപ്പോഴും കനത്ത വേനല്ചൂട് . നീറി നീറി ഭീതിജനകമായ സത്യത്തിനു ഞാന്‍ കീഴടങ്ങി. നിന്നോടോത്തുള്ള ജീവിതം വെറും സ്വപ്നമായി അവശേഷിക്കാന്‍ പോകുന്നു. നിന്‍റെ കണ്ണുനീരും വേദനകളും തട്ടിയാല്‍ തകരാത്ത സ്വപ്നമാളികയായി എന്‍റെ കുടുംബത്തെ ഞാന്‍ കണ്ടു. നിന്നെ നഷ്ടപെടുത്താനുള്ള ആവേശമായിരുന്നു എനിക്ക്. അന്നുമെന്നോട് നീ കരുണ കാണിച്ചു.
നീ പറഞ്ഞ വാക്കുകള്‍ ഇന്നുമെന്‍റെ കാതുകളെ പ്രകമ്പനം കൊള്ളിക്കുന്നു.നിങ്ങള്‍ക്കെന്നെ വിട്ടു പോകാം, വാക്ക് പാലിക്കത്തവനെന്ന ദുഷ്പേര് വരുമെന്ന ഭയവും വേണ്ട, അതും ഞാന്‍ ഏറ്റെടുത്തോളാം. എന്‍റെ സ്നേഹം വേണ്ട ന്നു വയ്ക്കാന്‍ ന്യായമായ കാരണങ്ങള്‍ ഒരുപാടുണ്ടല്ലോ ലോകത്ത്. പക്ഷെ കാണാനുള്ള അവകാശം മാത്രം എനിക്കില്ല എന്ന് പറയരുത്. ഞാനിങ്ങനെ ജീവിചോളാം ഒരിക്കലും പെയ്തൊഴിയാതെ. അന്ന് നീ നടന്നകലുമ്പോള്‍ തകരുകയായിരുന്നു ഞാന്‍ എന്നാ മിത്യബോധം. ഇനി എന്‍റെ ജീവിതത്തില്‍ നീയില്ല എന്നാ ധാരണയോടെ, ക്ഷണിക്കാതെ കയറിച്ചെന്നു കാണാമെന്ന ഉറപ്പിലാത്ത ഒരിടത്തേക്ക് നീ യാത്രയാവുകയാനെന്ന ഭീതിയോടെ ഞാന്‍ നടന്നു.
എന്‍റെ കണ്ണുനീരില്‍ എന്നെ വളര്‍ത്തിയ മാളിക അലിയുകയായിരുന്നു. എന്‍റെ സമനില തകരുകയാണോ എന്ന് ഞാന്‍ സംശയിച്ചു. വിദൂരമായ ഏതോ ബിന്ദുവില്‍ നിന്നും സ്വപ്നങ്ങളുടെ പറദീസയിലേക്ക് പറന്നിറങ്ങുന്ന സ്വര്‍ണചിറകുളള ഒരു മാലാഖയെ ഞാന്‍ കണ്ടു.
hum... dont know wat to say...
ReplyDeletelohithadas jeevichirinnirunnuvenkil ennu njan orthu pokunnu.
ReplyDeleteSwapna