Tuesday, June 8, 2010

എന്‍റെ ചിരി ദുഖത്തിന്‍റെയും നിരാശയുടെയും നിഴല്നാടകം ആയിരുന്നു. എന്‍റെ ദുഖത്തിന് കാരണം എന്‍റെ കാഴ്ച്ചപാടുകളിലെ സങ്കീര്‍ണതകള്‍ ആയിരുന്നുവെന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും സമാധാനം എനിക്ക് കയ്യെതാദൂരത്തായി കഴിഞ്ഞിരുന്നു. മനസ്സ് കടിഞ്ഞാണിടാത്ത കുതിരയെ പോലെ പല നിബിദ്ധമായ മേഖലകളും താണ്ടി ഒടുവില്‍ വരണ്ട മരുഭൂമിയിലെത്തി. നിരാശയാകുന്ന മണലാരണ്യം. കൊടിയ നൈരാശ്യം മനുഷ്യന്‍റെ മുതല്‍കൂട്ട്.

ആഗ്രഹങ്ങളാണ് നിരാശയ്ക്ക് കാരണം എന്നാ ബുദ്ധവചനം ഒരശരീരി പോലെ എന്‍റെ കാതുകളില്‍ മുഴങ്ങി.ആ പ്രകമ്പനത്തില്‍ എന്‍റെ ചെവിക്കലുകള്‍ തകര്‍ന്നു. ഒരു തുള്ളി വെള്ളം, അതത്യഗ്രഹമാണോ ആവശ്യമല്ലേ? ഒരു തുള്ളി വെള്ളം ആഗ്രഹമായി കണക്കാക്കി ഉപേക്ഷിച്ചാല്‍ പിന്നെയെനിക്ക്‌ നിലനില്പുണ്ടോ, ഇനി അഥവാ ഉണ്ടെങ്കില്‍ ഞാനും ഈശനും വേറെയാണോ.ഒരു പമ്പര വിഡ്ഢിയുടെ ന്യായികരണത്തിന് മുന്നില്‍ വളരെ ബുദ്ധിപൂര്‍വ്വം മൌനം അവലംബിച്ച ബുദ്ധന് സ്തുതി പടി ഞാന്‍ യാത്ര തുടര്‍ന്നു. അങ്ങനെ ആ മരുഭൂമിയില്‍ കിടന്നു നരകിക്കവേ പണ്ടെങ്ങോ കണ്ടു മറന്ന ആ സുന്ദരവദനം. ഒരു കുടം നിറയെ വെള്ളവുമായി നില്‍ക്കുന്ന എന്‍റെ പ്രേയസി.കുടത്തില്‍ നിന്നും എനിക്കവള്‍ വെള്ളം പകര്‍ന്നു തന്നു. കണ്ണ് തുറന്നപോളെക്കും അവള്‍ എവിടെയോ അപ്രത്യക്ഷമായിരുന്നു.അവളെ കണ്ടെത്താനായി ഞാന്‍ ഓടി. ഒടുവില്‍ എവിടെയോ തളര്‍ന്നു വീഴുകയായിരുന്നു.മരുപച്ചയോ നിഴലോ അതോ അത്യാഗ്രഹമോ. എന്തായാലും ബുധനിപ്പോള്‍ കൂടുതല്‍ ജ്വലിച്ചു നില്‍ക്കുന്നു.

1 comment:

  1. it is very difficult to live a life in this world with both emotion and rationality. either you should be rational or you should be emotional.If you are both your life will be the most painful thing in the world.
    Cheers!

    ReplyDelete