രംഗം ഉത്സവ കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് ആണ്. കിഴക്കെടത്താണ് കൂടിയിരിക്കുന്നത്. പതിവ് താരങ്ങള്‍ക്ക് പുറമേ എന്തിനും പോന്ന ഞങ്ങള്‍ ആറ് പേരും ഉണ്ട്. ഊമക്ക് നിര്‍വികാരത രോഗം ബാധിച്ചത് പോലെ സെക്രട്ടറിയും, ഞാന്‍ ഒന്നു തെക്കോട്ടോ പടിഞ്ഞാട്ടോ മാറിയാല്‍ ഭൂമി താഴെ പോകും എന്ന ഭാവത്തില്‍ ഖാജാന്ജിയും, അന്താരാഷ്ട്ര പോങ്ങച്ച്ചത്ത്തില്‍ ബിരുദാനന്തര ബിരുദവും, ഡോക്ടരെട്ടും എടുത്ത പ്രസിഡന്റും സന്നിഹിതരാണ്. ഈശ്വര പ്രാര്‍ത്ഥനയും, ആചാര്യ അനുസ്മരണവും (ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്നില്‍ നിന്ന ഈ മഹാനോടുള്ള ദേഷ്യം ചില ചെറുപ്പക്കാരുടെ മുഖത്ത് പ്രകടമായിരുന്നു). കന്വീനെര്‍ അമ്പരി ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു. എന്തായാലും അത്യാവശ്യം സംസാരിക്കാന്‍ ശീലിച്ചിരിക്കുന്നു. പൊതുയോഗത്തില്‍ ഈ കക്ഷി "എനിക്കൊരു കാര്യം പറയാനുണ്ട് അത് സന്ദീപെട്ടന്‍ പറയും"..പാര്‍ടിയുടെ സ്റ്റഡി ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാത്തതില്‍ അന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതെന്തായാലും ആശാന്‍ കുറെ മാറിയിട്ടുണ്ട്.
നാടകം വേണം എന്നതായിരുന്നു മുഖ്യ അജണ്ട. കാലടി യുനിവേര്സിട്ടിയുടെ യക്ഷികഥകള്‍ എന്ന അവാര്‍ഡ് നാടകം സന്ദീപെട്ടന്‍ നിര്‍ദ്ദേശിച്ചു. ഹേ അത് പറ്റില്ല അത് സഖാക്കന്മാരുടെ ആണെന്നായി നമ്മുടെ ബൂര്‍ഷ്വാസി ഖജാന്‍ജി. ഒടുവില്‍ തര്‍ക്കം മൂത്തു.ഒടുവില്‍ കൂട്ടത്തില്‍ ബുദ്ധി കൂടിയ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു നമ്മള്‍ക്ക് മട്ടന്നൂരിന്റെ ഗാനമേള ആയാലോ. ഗാനമേളയല്ല തായമ്പക എന്ന തിരുത്ത്തിനോടൊപ്പം 55000 എങ്കിലും കൊടുക്കാതെ മട്ടന്നൂര്‍ വരില്ല എന്ന അഭിപ്രായവും നമ്മുടെ പിന്തിരുപ്പന്‍ ഖജാന്‍ജി പറഞ്ഞു. അപ്പോള്‍ പിന്നെ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ, 35000 രൂപയ്ക്കു കോണ്ടു വരാം എന്ന് ഞാനും വെല്ലുവിളിച്ചു. മുന്‍പേ പറഞ്ഞ കക്ഷിയുടെ മുഖത്ത് പരിഹാസം. നടക്കില്ല ദേവ എന്നായി അങ്ങേരു. ഞാന്‍ പറഞ്ഞു നടക്കും, എനിക്ക് മട്ടന്നൂരിന് വലം തല കൊട്ടുന്ന ചെര്‍പ്പുളശ്ശേരി ആനന്ദിനെ പരിചയമുണ്ട്, അത് മാത്രമല്ല INTUC പാലക്കാട് ജില്ല പ്രസിഡന്റ് രാമു മേനോനുമായി ഒരു ചെറിയ ബന്ധമുണ്ട്, അങ്ങേരുടെ വളരെ അടുത്ത സുഹൃത്താണ് മട്ടന്നൂര്‍, അങ്ങനെയും മട്ടന്നൂരിനെ സ്വാധീനിക്കാം. അതോടെ ഖജാഞ്ഞിക്ക് പിന്മാറേണ്ടി വന്നു. പക്ഷെ, മട്ടന്നൂരിന്റെ ഡേറ്റ് ഒക്കെ മുന്‍പേ ബുക്ക് ചെയ്തു പോയിരുന്നു. പിന്നീട് കല്പത്തിയീയും പോരൂരിനെയും വിളിച്ചു സംസാരിച്ചു പക്ഷെ ഒടുവില്‍ ഔദ്യോഗിക കമ്മിറ്റിയെ ഒരു വെല്ലുവിളി എന്നത് പോലെ കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും, കോഴിക്കോട് സന്ഗീര്ത്തനയുടെ (6 സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും, 102 ജനകീയ അവാര്‍ഡും നേടിയ) തീപോട്ടന്‍ എന്ന നാടകവും, ചാക്യാര്‍ കൂത്തും,ഓട്ടന്‍ തുള്ളലും ബുക്ക് ചെയ്തു.
No comments:
Post a Comment