Wednesday, November 24, 2010

സൈനോജ് ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. അന്നത്തെ പ്രഭാതം ഇപ്പോളും മനസ്സിലുണ്ട്. ഒരു ഞെട്ടല്‍ ആയിരുന്നു കുറച്ചു കാലത്തേക്ക്. തലയില്‍ രക്ക്തം ക്ലോട്ട് ചെയ്താണത്രേ മരിച്ചത്. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ്  എറണാകുളത്തു വച്ച് സൈനോജിനെ കണ്ടിരുന്നു. കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കു സ്ക്രാപ്പുകളിലൂടെയും ഞങ്ങള്‍ ആ ബന്ധം നില നിര്‍ത്തിയിരുന്നു. എനിക്ക് പാടാന്‍ ഒരു പാട്ടിലുണ്ടൊരു പെണ്ണ് എന്ന ഗാനത്തിലൂടെ സൈനോജിനെ കേരളക്കര അറിഞ്ഞു തുടങ്ങിയിരുന്ന ഒരു സമയത്താണ് വിധി വളരെ ക്രൂരമായി കൊണ്ടുപോയത്. നല്ലൊരു ഗായകന്‍ എന്നതിലുപരി നല്ലൊരു മനുഷ്യന്‍ കൂടി ആയിരുന്നു സൈനോജ്. ഇളയനില എന്ന പരിപാടിയിലൂടെ സുപരിചിതനായിരുന്നു സൈനോജ്. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. ഇന്നും സൈനോജിനെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല വഴിതിരിവാകേണ്ട ഒരു രംഗത്തില്‍ ഒരു ബോധമില്ലാതെ കടന്നു വരും ..വിധിയെന്ന കോമാളി. 

No comments:

Post a Comment