Wednesday, November 24, 2010

വിലാപങ്ങള്‍ എന്തിനു വേണ്ടിയാണ്. ഒന്നും ഞാന്‍ കോണ്ടു വന്നതല്ല, ഇവിടെ ഉള്ളതൊന്നും എനിക്കുള്ളതല്ല. ജീവിച്ചിരിക്കുന്ന കാലം മാത്രമേ ശാസ്ത്രത്തിനു ഉത്തരം നല്‍കാന്‍ കഴിയു, അതും പരിമിതമായ ചില ചോദ്യങ്ങള്‍ക്ക്. അതിനപ്പുറം എന്തായാലും ഇന്നലെങ്കില്‍ നാളെ എന്നൊരു തര്‍ക്കം മാത്രം. അപ്പോള്‍ എന്‍റെ ചോദ്യം ഇതാണ്..ഞാന്‍ ആരാണ്? ബുധനും ശങ്കരനും സലിം കുമാറും ചോദിച്ച അതെ ചോദ്യം. ഉത്തരം ലളിതം. പിന്തുടരുകയും പിന്തുടരെപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍. 

if your picture are'nt good enough, you are not close enough..റോബര്‍ട്ട്‌ കാപ്പക്ക് എന്തും പറയാം. എന്‍റെ പടം വായുവില്‍ വരച്ചെടുക്കാന്‍ എളുപ്പമാണ്, പക്ഷെ അത് കാന്‍വാസില്‍ പതിയില്ല. വീ വീ എസ് ലക്ഷ്മണിന്റെ ഓണ്‍ ഡ്രൈവ് പോലെ വളരെ മനോഹരമാണ് ചിലപ്പോള്‍ ജീവിതം. ചിലപ്പോഴൊക്കെ ചില പരമകീടങ്ങള്‍ ഒരവശ്യമില്ലാതെ തുരന്നു നോക്കും. പൂര്‍ണതയ്ക്കും വളര്‍ച്ചക്കും ഇടയില്‍ പെട്ട ഈ മനുഷ്യ ജീവിയെ മേരുക്കണ്ടേ. നവീന ഭാവുകത്വത്തിന്‌ അതും സഹായമായാലോ. 

1 comment:

  1. devettaaaaaaaa.....jeevichirikyana kaalathae kurichu orthal pore.....enthina ithra chintha bhaaram...?

    life is beautiful....make it extraordinary...!!!!!

    ReplyDelete