Saturday, October 23, 2010

പോന്കുന്നവുമായി ബന്ധപെട്ട് കുറെ നല്ല ഓര്‍മ്മകള്‍ എന്നുമുണ്ട്. കുറെ നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്ന ഒരിടമാണ് പൊന്‍കുന്നം. ഒരിടവേളക്ക് ശേഷം ഇന്നലെ വീണ്ടും പൊന്കുന്നത്ത്. എന്തായാലും അവിടെ താമസിക്കാന്‍ പദ്ധതി ഒന്നും ഉണ്ടായിരുന്നില്ല. ഹമീദ് എറണാകുളത്തു വരും എന്ന് പറഞ്ഞിരുന്നതിനാല്‍ എത്രയും വേഗം വീട്ടില്‍ എത്തെണ്ടാതുണ്ടായിരുന്നു.റാന്നിയില്‍ എത്തിയപ്പോള്‍ ടോജോ ചേട്ടനെ കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.സമയം കുറെ പോകുംമെന്നുള്ളതിനാല്‍ വിളിച്ചു പോലുമില്ല. അമല്‍ ജ്യോതി കോളേജിന്റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ ആ പഴയ സംഭവം വ്യസനത്തോടെ ഓര്‍ത്തു.  പുനലുരും കാഞ്ഞിരപ്പള്ളിയിലും ഇറങ്ങിയത്‌ കോണ്ടു പൊന്‍കുന്നത് എത്തിയപ്പോള്‍ സമയം 6 കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഉണ്ണിയുടെ സ്കോടയില്‍ ആയിരുന്നു യാത്ര. വഴിയില്‍ എലെഗന്‍സ് ഗ്രൂപിന്റെ പുതിയ ഹോട്ടല്‍ കണ്ടു. മേരി മാതയിലും സെന്റ്‌ ജോഎസ്ഫിലും പഴയ പരിചയക്കാര്‍ ആരുമില്ല. 2003 il St. ജോസഫ്‌ ഹോസ്പിറ്റലില്‍ ആണ് പ്രോജെച്ടിന്റെ ഒരു ഭാഗം ചെയ്തത്. അന്ന് കാഞ്ഞിരപ്പള്ളിയില്‍ മോഹന്‍ ഡോക്ടറിന്റെ വീട്ടില്‍ ആണ് തങ്ങിയത്. ഇപ്പോള്‍ അദ്ദേഹം പത്തനംതിട്ടയില്‍ ആണ്. 

queens alinil നിന്നും ഭക്ഷണം കഴിച്ചു. പോന്കുന്നത്ത്തിന്റെ മുഖചായയില്‍ കാര്യമായ മാറ്റമൊന്നുമില്ല. തകടിയെലില്‍ കയറി ചെറിയാനെ വിളിച്ചിറക്കി. കുറെ കാലത്തിനു ശേഷമായത്  കോണ്ടു ചെറിയാന്‍ ജാടയോന്നും ഇറക്കിയില്ല. കുറച്ചു നേരം സംസാരിച്ചു. അവിടെ താങ്ങാന്‍ അവര്‍ നിര്‍ബന്ധിച്ചു എന്നാലും എനിക്ക് പോകാതെ തരമില്ലായിരുന്നു. വീട്ടിലേക്കു പാല വഴി പോകുന്നതാണ് എളുപ്പം. പക്ഷെ ഉണ്ണിയുടെ നിര്‍ബന്ധ പ്രകാരം കോട്ടയം വഴിയാക്കി. ഉണ്ണി എന്നെ കോട്ടയത്തിരക്കി.കുറച്ചു നിന്നപ്പോള്‍ തിരുവല്ല എറണാകുളം ksrtc വന്നു. പഴയ കൂട്ടുകാരെ വീണ്ടും കണ്ട സന്തോഷത്തില്‍ ഞാന്‍ യാത്ര തിരിച്ചു. പതിനൊന്നും മണി ആയപ്പോള്‍ കാഞ്ഞിരമറ്റം.

No comments:

Post a Comment