ലോലിത എന്നെ ശരിക്കും വിസ്മയപ്പെടുത്തി. നബോകൊവിന്റെ ലോലിതയല്ല, ഇത് ചെങ്ങന്നൂര്‍ മുളകുഴ സ്വദേശി ലണ്ടന്റെ സ്വന്തം ലോലിത. കഴിഞ്ഞ ആഴ്ച എനിക്ക് സ്ക്രാപ്പ് അയക്കുമ്പോള്‍ ലോലിത ലണ്ടനില്‍ ആയിരുന്നു. അവിടെ നിന്നും കണ്ണടച്ചു തുറന്ന സമയത്തിനുള്ളില്‍ തിരുവില്വാമലയില്‍. ഇതെന്തൊരു മറിമായം.പണ്ടെങ്ങോ, ലണ്ടനിലെ ദാഫ്ഫോഫിലുകളെ വളരെയധികം സ്നേഹിക്കുന്നു എന്ന് പറഞ്ഞ ദിവസം, വില്വാദ്രിനാധന്റെ മലയാളിത്തത്തെ കുറിച്ച് ഞാനും പറഞ്ഞിരുന്നു. ഒരു പക്ഷെ എന്നിലൂടെ അറിഞ്ഞതിനും മുന്‍പേ വില്വാമാലയും, പുനര്‍ജനിഗുഹയും, ഇവിടുത്തെ കാറ്റും ലോലിതക്ക് പരിചിതമായിരുന്നിരിക്കാം.ഇതൊക്കെ ഒരു നിയോഗമാകാനെ വഴിയുള്ളൂ. ചോദിച്ചപ്പോള്‍ കാരണം മറ്റൊരു ദിവസം പറയാം എന്ന് പറഞ്ഞിരുന്നു. പറയട്ടെ, അതിനുള്ള ക്ഷമ എനിക്കുണ്ട്. വില്വദ്രിനാധനെ പോലെ ഞാനും ശാന്തനായി മാറിയിരിക്കുന്നു.
ഒരു പ്രത്യേക സ്വഭാവമാണ് ലോലിതയുടെത്. യാത്രകള്‍ ചെയ്യാനും, പുതിയ അറിവുകള്‍ നേടാനും വെമ്പല്‍ കൊള്ളുന്ന പ്രകൃതം. ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്. വിളിക്കുമ്പോള്‍ ലണ്ടനിലെ ഭംഗിയുള്ള പൂക്കളെ കുറിച്ചും ഭംഗിയില്ലാത്ത മഴയെ കുറിച്ചും നേരം തെറ്റിയെത്തുന്ന സുര്യനെ പറ്റിയും, മരം കൊച്ചുണ തണുപ്പിനെ കുറിച്ചും പറയും. ഒരു പരീക്ഷണം പോലെയാണ് ലോലിതയുടെ ചോദ്യങ്ങള്‍ .പല കാര്യങ്ങളിലും ഞങ്ങളുടെ ചിന്തകള്‍ കഥപറഞ്ഞു, പക്ഷെ ഈ കാര്യത്തില്‍ ലോലിത എന്നെ ശെരിക്കും ഞെട്ടിച്ചു. ചില സുഹൃത്തുക്കള്‍ ഇങ്ങനെയാണ്, അവരുടെ ചടുലത നമ്മളെ ഉണര്‍ത്തും നമ്മളെ ഊര്ജസ്വലരാക്കും.ഇന്നെന്‍റെ ചിന്തകള്‍ ചടുലമാണ്. ലണ്ടനില്‍ നിന്നും തിരുവില്വാമാലയിലേക്ക്, അവിടെ നിന്നും ലോലിതയിലേക്ക്...
No comments:
Post a Comment