ഇവിടെ വീണ്ടും ചിന്തകള്‍ ജനിക്കുകയാണ്, യാത്രകള്‍ പുനരാരംഭിക്കപെടുകയാണ്. ഇടയ്ക്കു മുറിഞ്ഞു പോയ പാട്ടിന്റെ വരികള്‍ കാലം തന്നെ കൂട്ടിച്ചേര്ക്കുകയാണ്. സൂര്യന്‍ മരിച്ചിട്ട് യുഗങ്ങള്‍ കഴിഞ്ഞത് പോലെ തോന്നുന്നു. ഒരു വിടവോന്നും പ്രകടമാകുന്നില്ല. ഞാന്‍ സൂര്യനെ സ്നേഹിച്ച്ചിരുന്നില്ലേ,കഴിവില്‍ ഊറ്റം കൊണ്ടിരുന്നു പക്ഷെ സ്നേഹിച്ചിരുന്നോ? ഉണ്ടാകാന്‍ വഴിയില്ല അല്ലെങ്കില്‍ സൂര്യനെ ഇത്ര വേഗം മറക്കുമായിരുന്നോ. യഥാര്‍ത്തത്തില്‍ ആരാണീ സൂര്യന്‍.എന്‍റെ അഹങ്കാരം,അതില്‍ കൂടിയ ഒരു ഉത്തരം എനിക്കും തരാനാകില്ല.ആര്‍ക്കും പ്രയോജനപെടാത്ത സൂര്യനെ പിന്നെ എനിക്കെന്തിനാണ്.
പഴയതൊക്കെ മറന്നു ഒരു പുതിയ യാത്ര. ഇന്നലെകളിലെ കുറെ നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കി വയ്ച്ചു നടക്കാതെ പോയ സ്വപ്നങ്ങളെ പുനരുജ്ജെവിപ്പിക്കാന്‍ ഒരു പുതിയ യാത്ര. എവിടെയൊക്കെ പോയാലും നിളയുടെ തീരം തന്നെ മോക്ഷസ്ഥാനം.ഏതു ജന്മത്തിലായാലും അവിടുത്തെ ശ്രീ രാമന് മാത്രമേ ഉത്തരം നല്കാന്‍ കഴിയൂ . പറഞ്ഞു തരുമോ? ഇല്ല പാറപ്പുറത്ത് ആലില കൊണ്ടെഴുതി കാണിക്കും, പുനര്‍ജനിയിലെക്കുള്ള വഴി കാറ്റ് പറഞ്ഞു തരും. നടന്നാല്‍ മാത്രം മതി. അതിനുള്ള ശക്തി എന്തായാലും ബാക്കി ഉണ്ടല്ലോ. ഇല്ലെങ്കിലും രാമനാമം പകര്‍ന്നു തരും. ഇപ്പോള്‍ ചെറിയ സന്തോഷമൊക്കെ തോന്നുന്നുണ്ട്.
No comments:
Post a Comment