ഇത് തിരുവില്വാമല തൃശൂര്‍ ജില്ലയുടെ വടക്കേ അറ്റം. തൃശൂര്‍ ഒറ്റപാലം ബസ് റൂട്ടില്‍ 48 km സഞ്ചരിച്ചാല്‍ തിരുവില്വാമല ടൌണില്‍ ഇറങ്ങാം. അവിടെ നിന്നും ഒരു കിലോമീറ്റെര്‍ നടന്നാല്‍ അമ്പലത്തില്‍ എത്തി ചേരും. ഭാരതപുഴയുടെ തീരത്ത് വില്വദ്രിമലയിലാണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വയംഭൂവായ മഹാവിഷ്ണുവും(ലക്ഷ്മണന്‍ സങ്കല്പം, കിഴക്കേനട), ശ്രീരാമനും(പടിഞ്ഞാറെ നട), ഹനുമാനുമാണ് മുഖ്യപ്രതിഷ്ടകള്‍. ഇവിടുത്തെ ചൈതന്യം വില്വദ്രിനാഥന്‍ എന്നറിയപെടുന്നു. പുനര്‍ജനി മലയിലൂടെ മൂന്നു കിലോമീറ്റര്‍ നടന്നാല്‍ പുനര്‍ജനി ഗുഹയിലെത്താം. സുന്ദരിയായ ഭരതപുഴയെയും പച്ച വിരിച്ച നെല്പാടങ്ങളും, മയിലുകളെയും, മറ്റു പക്ഷികളെയും ഈ വഴിക്ക് കാണാന്‍ കഴിയും. പുനര്‍ജനി നൂഴല്‍ എന്ന പ്രശസ്തമായ ആചാരം ഇവിടെയാണുള്ളത്. ഗുരുവായൂര്‍ എകാദഷിയുടെ അന്നാണ് നൂഴല്‍ നടക്കുക. മലയുടെ ഇങ്ങേ അറ്റത് നിന്നുമുള്ള ഗുഹാമുഖത്ത് നിന്നും ആരംഭിച്ചു ഇരുന്നും, കിടന്നും, നിരങ്ങിയും വേണം അപ്പുരമെത്താന്‍. മുന്‍പില്‍ പോകുന്ന ആളിന്റെ കാലില്‍ തൊട്ടു മാത്രമേ മുന്നോട്ടു നീങ്ങാന്‍ കഴിയൂ. ഏകദേശം 45 മിനുട്ടോളം എടുത്തു വേണം ഈ തുരങ്കം കടക്കാന്‍. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞിന്റെ അവസ്ത്തയിലയിരിക്കും നമ്മളപ്പോള്‍.
ഒരു കാലത്ത് ഇവിടം മുഴുവന്‍ വില്വം ആയിരുന്നെ എന്നും അങ്ങനെയാണ് വില്വദ്രിമല എന്ന പേര് ലഭിച്ചതെന്നും അതല്ല വില്വമഹര്ഷിയുടെ തപോഭൂമി എന്ന നിലയ്ക്കാണ് ആ പേരുണ്ടായതെന്നും രണ്ടു വാദങ്ങളുണ്ട്. ക്ഷേത്രതിനകത്തും പാറ കാണാം. ഇവിടെ നിന്നും വയനാട് തിരുനെല്ലി വരെയും മലപ്പുറത്ത് തിരുനാവായ വരെയും തുരങ്കങ്ങള്‍ ഉണ്ടായിരുന്നതായും പുരാവസ്ത്ത് വകുപ്പ് സ്ഥിതീകരിച്ച്ചിട്ടുണ്ട്. കേള്രത്ത്തിലെ പൂരങ്ങള്‍ക്ക് ഇവിടുത്തെ നിറമാല മഹോത്സവത്തില്‍ നിന്നുമാണ് തുടക്കം.

No comments:
Post a Comment