Tuesday, July 13, 2010

 സൂര്യന്‍റെ ആദ്യകിരണങ്ങള്‍ ആ മനുഷ്യന്‍റെ വിടര്‍ന്ന നെറ്റിയില്‍ തട്ടി അനുസരണയോടെ  നില കോണ്ടു.കിഴക്കേ അതിര്‍ത്തിയില്‍ എന്നും അയാളെ കണി കണ്ടവര്‍ നിരവധി. കഠിനഹൃദയരായ പലരും ബഹുമാനത്തോടെ ഓര്‍ത്തിരുന്ന അതികായന്‍, അതായിരുന്നു കടമ്മാട്ടു നാരായണന്‍ നായര്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട് നായന്മാര്‍ക്കുള്ള അയിത്തം എടുത്തു പറയേണ്ടല്ലോ. വിപ്ലവത്തെ ഭയത്തോടെയും വെറുപ്പോടെയും കണ്ടിരുന്ന ഒരു കാലഘ്ഘട്ടത്തില്‍ ഉറച്ച മനസ്സോടെ തന്‍റെ ആശയങ്ങള്‍ ഉരുവിട്ട ഒരു നായര്‍. അങ്ങനെ ഞങ്ങടെ കരയില്‍ ആദ്യമായി ഒരു ഭവനത്തില്‍ ജനയുഗം വെളിച്ചം കണ്ടു. മറയില്ലാതെ കാര്യങ്ങള്‍ പറയാനുള അസാമാന്യമായ ഒരു ചങ്കൂറ്റം തന്നെ ഉണ്ടായിരുന്നു. ഒരു ധീരവനിതയും എന്‍റെ അച്ചന്‍ ഉള്‍പടെ ഏഴു മക്കളുമായിരുന്നു ആ മനുഷ്യന്‍റെ ആകെയുള്ള നേട്ടം. 

അച്ചായി എന്നാണ് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നത്. ചെ എന്നാ വിപ്ലവകാരനെക്കുരിച്ചു അച്ച്ചായിയില്‍ നിന്നുമാണ് ആദ്യമായി കേട്ടത്. ഗോറില്ല പോരാളി എന്നാണ് അച്ചായി വിളിച്ചിരുന്നത്. അച്ചായി ഉണ്ടാക്കി തന്ന കളിപാട്ടങ്ങള്‍ കൊണ്ടും അച്ചായി പറഞ്ഞു തന്നെ കഥകള്‍ കൊണ്ടും സമ്പുഷ്ടമായിരുന്നു ഞങ്ങടെ കുട്ടികാലം. ഞങ്ങള്‍ കുട്ടികള്‍ക്കൊരു ഹീ മാന്‍ ആയിരുന്നു അച്ചായി. മാനസികമായും ശാരീരികമായും ശക്ത്തനായിരുന്നു ആ മനുഷ്യന്‍. എഴുപതാം വയസ്സില്‍ പോലും ആരോഗ്യദൃധ്ധ്ഗാത്രനയിരുന്നു. കുളപ്പുറത്തു ഭീമനുമായി ഉപമിക്കാനാണ്‌ എനിക്കിഷ്ടം. 

അച്ചായി മരിച്ചിട്ട് പതിമൂന്നു വര്‍ഷം കഴിയുന്നു. ഇന്നും കിഴക്കേ അതിര്‍ത്തിയില്‍ എനിക്ക് അച്ച്ചയിയെ കാണാന്‍ കഴിയുന്നു. മനസ്സില്‍ പതിഞ്ഞു പോയ ഒരു രൂപം, ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒരു ശബ്ദം. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചു കാലന്‍കുടയുമായി സൂര്യനെ നോക്കി നില്‍ക്കുന്ന ആ രൂപം ഇന്നും മായാത്ത കാഴ്ച്ചയാണ്. 

No comments:

Post a Comment