പൂരനാളുകള്‍ കഴിഞ്ഞു, പാടങ്ങളിലും പറമ്പുകളിലും ഉത്സവങ്ങളുടെ ആരവങ്ങളും ആര്‍പ്പുവിളികളും കെട്ടടങ്ങി. തെയ്യവും തിറയും പൂതനും മുക്കെന്‍ ചാത്തനും കാളിയും കൂളിയും മേളക്കാരും ആനകളും ഒക്കെ വിടചൊല്ലി.പല ഉത്സവങ്ങളും ഇത്തവണ കൂടാന്‍ കഴിഞ്ഞില്ല എന്ന സങ്കടം മറച്ചു വയ്ക്കുമ്പോള്‍ തന്നെ വലിയൊരു സങ്കടത്തെകുറിച്ച് പറയാതെ വയ്യ.
പലയിടങ്ങളിലും പൂതനും തിറയും ചാത്ത്തനുമെല്ലാം അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. വടക്കന്‍ തൃശ്ശൂരിലും പാലക്കാട് ജില്ലയിലുമാണ് ഈ അനുഷ്ട്ടാന കലാരൂപങ്ങളെ കണ്ടു വന്നിരുന്നത്. മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതന്‍ കെട്ടി എത്തിയിരുന്നത് . ഭാഗവതിക്ഷേത്രങ്ങളിലും കാവുകളിലുമാണ് ഈ ആചാരം ഉള്ളത്. ഏറെ മേയ്യ്വഴക്കം ആവശ്യപെടുന്ന ഒരു കലാരൂപമാണിത്. അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള ഒരു നേരിയ മരപലക കൊണ്ടാണ് തലയില്‍ വയ്ക്കാനുള്ള ഭാരമേറിയ രൂപം നിര്മിക്കുന്നത്ത്. പലതരത്തിലുള്ള അലങ്കാരങ്ങള്‍ പൂതത്തിന്റെ രൂപത്തെ ആകര്‍ഷനീയമാക്കുന്നു. കാലില്‍ ചിലമ്പ് കെട്ടി മന്ത്രങ്ങള്‍ ഉരുവിട്ട് താളതിനോപ്പിച്ച്ചു ചുവടുവയ്ച്ചു പൂതങ്ങള്‍ വീട് തോറും കയറിയിറങ്ങി നെല്ല് പണം എന്നിവ സ്വീകരിക്കുന്നു. പൂതനു അകമ്പടിയായി തിറയും ഉണടാകും. പറവാദ്യം പ്രധാനം.
കണ്ണുരുട്ടി നാക്കുനീട്ടി കുട്ടികളെ പേടിപ്പിക്കുന്ന മുക്കാന്‍ ചാത്തന്‍ പൂരങ്ങളുടെ ഹരമാണ്. കുട്ടികള്‍ കൂട്ടത്തോടെ ചുറ്റും കൂടുന്നത് പതിവ് കാഴ്ചയാണ്.
വ്യസനത്തോടെ പറയട്ടെ ഇത്തരം കലാരൂപങ്ങള്‍ ഒക്കെ പതുക്കെ അപ്രത്യക്ഷമാവുകയാണ്. യുവാക്കള്‍ ഈ രംഗത്തേക്ക് വരുന്നില്ല. അടുത്ത തലമുറക്കായി ഇവയില്‍ എന്തെങ്കിലും ബാക്കിയുണ്ടാവുമോ എന്ന് ചോദിച്ചാല്‍ ഒരു നേരിയ ആശ്വാസത്തിന് പറയാം എവിടെ സമയം ഇതിനൊക്കെ, പിന്നെ പകരം വയ്ക്കാന്‍ റിയാലിറ്റി ഷോകളും അവതാരിക കോമരങ്ങളും പാടമുഴലും(ക്ഷമിക്കണം സിനെമാടിക് ഡാന്‍സ് എന്ന് തിരുത്തി വായിക്കുക) ഉണ്ടല്ലോ. ഒന്ന് പാടത്താനെങ്കില്‍ മറ്റേതു പടിയിലാണെന്ന് മാത്ത്രം.
No comments:
Post a Comment