Saturday, December 18, 2010

കാലാവസ്ഥാവ്യതിയാനംകാരണം തകര്‍ച്ചനേരിടുന്ന കേരളത്തിലെ കൃഷിയെ രക്ഷിക്കാന്‍ ഓസ്‌ട്രേലിയയില്‍നിന്നൊരു മാതൃക. കനത്ത മഴയില്‍ വിളകള്‍ മുങ്ങിപ്പോകുന്നതും വരള്‍ച്ചയില്‍ ഉണങ്ങി നശിക്കുന്നതും പതിവാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ മാതൃക ശ്രദ്ധേയമാവുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കൃഷി ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.കെ. സിദ്ദിഖ് ആണ് ഈ ആശയം പങ്കുവെച്ചത്. കാലാവസ്ഥാ വ്യതിയാനം കാരണം വന്‍ വിളനഷ്ടമുണ്ടായപ്പോള്‍ 1980-ഓടെ പുതുരീതികള്‍ സ്വീകരിച്ച് വിളവ് ഇരട്ടിയാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു. ഗോതമ്പ് വിളയാതിരുന്ന മണ്ണില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 250 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റിഅയയ്ക്കുന്നു.

അനുകൂല കാലാവസ്ഥയുള്ളപ്പോള്‍ പരമാവധി വിളവുണ്ടാക്കുകയാണ് ഓസ്‌ട്രേലിയന്‍ മാതൃകയുടെ ഒരു പ്രത്യേകത. ഗോതമ്പും ബാര്‍ലിയും മറ്റ് ധാന്യങ്ങളും കൃഷിചെയ്തിരുന്ന തെക്കുപടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലാണ് ഈ രീതി നടപ്പാക്കിയത്. ഇതിനായി വിളകളുടെ ജൈവ പ്രത്യേകതകള്‍ മനസ്സിലാക്കി കൃഷിരീതിയില്‍ മാറ്റംവരുത്തി. അതിവര്‍ഷത്തിന് മുമ്പ് വിളവെടുക്കാന്‍ കഴിയുന്നവിധം കൃഷിചെയ്തു. കുറഞ്ഞ വെള്ളം മതിയാവുന്ന വിളകള്‍ വേനലില്‍ കൃഷിയിറക്കി. ജനിതക ഘടനയില്‍ മാറ്റംവരുത്തി ചെടികളുടെ വളര്‍ച്ചയും പൂവിടലും നിയന്ത്രിക്കുകയുണ്ടായി.

നിലം ഉഴുതിളക്കുന്നത് ഒഴിവാക്കുകയാണ് മറ്റൊരു രീതി. മണ്ണില്‍നിന്ന് വെള്ളം ആവിയായി നഷ്ടപ്പെടുന്നത് തടയാന്‍ ഇത് സഹായിച്ചു. അതിവര്‍ഷത്തില്‍ ധാതുലവണങ്ങള്‍ ചോര്‍ന്ന് പോവില്ല. കൂടുതല്‍ വളം ചേര്‍ക്കുകയും വേണ്ട. മണ്ണൊലിപ്പ് ഉണ്ടാവുകയില്ല.

ധാന്യവിളകള്‍ മാറിമാറി കൃഷിചെയ്യുകയാണ് ഓസ്‌ട്രേലിയന്‍ മാതൃകയുടെ മറ്റൊരു സവിശേഷത. കേരളത്തില്‍ നെല്ലും എള്ളും പയറും കൃഷിചെയ്തിരുന്ന ആദ്യകാല മാതൃകതന്നെ മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഒരു വിളവില്‍ നഷ്ടമുണ്ടായാലും അടുത്തതില്‍ പരിഹരിക്കാമെന്ന ഗുണവും ഇതിനുണ്ട്. ഗോതമ്പിലുണ്ടായ നഷ്ടം പയര്‍വര്‍ഗങ്ങളിലൂടെയാണ് ഓസ്‌ട്രേലിയ നികത്തിയത്.

കീടങ്ങളെ നിയന്ത്രിക്കാന്‍ ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. കൃഷിയിടങ്ങളില്‍ ചാലുകളും അണകളും ശാസ്ത്രീയമായി പരിഷ്‌കരിക്കേണ്ടതും കേരളത്തില്‍ ആവശ്യമാണ്.

വലിയ ഇലകളുടെ വിളയിനങ്ങള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിന് തണല്‍ കിട്ടുകയും ബാഷ്പീകരണം കുറയുകയും ചെയ്യും.

മാറുന്ന കാലാവസ്ഥയ്ക്ക് യോജിച്ച വിളകള്‍ രൂപപ്പെടുത്തുകയാണ് കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ ചുമതലയെന്നും കാലാവസ്ഥാവ്യതിയാന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. വേഗത്തില്‍ വളര്‍ന്നു വിളയുന്ന ഇനങ്ങള്‍, കുറഞ്ഞ വെള്ളം ഉപയോഗിക്കുന്ന ഇനങ്ങള്‍ തുടങ്ങിയവ കണ്ടെത്തണം. കേരളത്തിലെ അനേകം നാടന്‍ നെല്ലിനങ്ങളെയും പച്ചക്കറി ചെടികളെയും ഈ വിധം തരംതിരിച്ചും പരിഷ്‌കരിച്ചും പ്രയോജനമുണ്ടാക്കാമെന്നാണ് അഭിപ്രായം.

കടല്‍നിരപ്പുയരുന്നതുകാരണം ഉപ്പുവെള്ളം നിറയുന്ന ഭാഗങ്ങളില്‍ കൃഷിചെയ്യാവുന്ന ഇനങ്ങള്‍ വികസിപ്പിക്കുന്ന പരീക്ഷണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കണ്ടല്‍ചെടിയുടെ ജീന്‍ തരംതിരിച്ചെടുത്താണ് ഇത് ചെയ്യുക. മണ്ണിന്റെ സ്വഭാവം മനസ്സിലാക്കി കൃഷിയിറക്കാന്‍ കര്‍ഷകനെ പരിശീലിപ്പിക്കുകയാണ് ഓസ്‌ട്രേലിയയില്‍ വിജയിച്ച മറ്റൊരു രീതി. അനാവശ്യമായി വളവും കീടനാശിനികളും ഉപയോഗിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.

മഴയും വെയിലും മാത്രമല്ല, കാര്‍ബണ്‍ഡൈ ഓകൈ്‌സഡ് കൂടുന്നതും മണ്ണിലെ അമ്ലത കൂടുന്നതും പരിഗണിച്ച് കൃഷിരീതികള്‍ ക്രമീകരിക്കേണ്ടിവരും.

നിലംനികത്തല്‍, കുളംനികത്തല്‍, വനനശീകരണം, പരിസരമലിനീകരണം, അമിത ജലചൂഷണം തുടങ്ങിയവയും കേരളത്തിലെ കൃഷിയെ പ്രതിസന്ധിയിലാക്കുകയാണ്. ഇത് തടയാനും നടപടി വേണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.

Friday, December 17, 2010

രംഗം ഉത്സവ കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് ആണ്. കിഴക്കെടത്താണ് കൂടിയിരിക്കുന്നത്. പതിവ് താരങ്ങള്‍ക്ക് പുറമേ എന്തിനും പോന്ന ഞങ്ങള്‍ ആറ് പേരും ഉണ്ട്. ഊമക്ക് നിര്‍വികാരത രോഗം ബാധിച്ചത് പോലെ സെക്രട്ടറിയും, ഞാന്‍ ഒന്നു തെക്കോട്ടോ പടിഞ്ഞാട്ടോ മാറിയാല്‍ ഭൂമി താഴെ പോകും എന്ന ഭാവത്തില്‍ ഖാജാന്ജിയും, അന്താരാഷ്ട്ര പോങ്ങച്ച്ചത്ത്തില്‍ ബിരുദാനന്തര ബിരുദവും, ഡോക്ടരെട്ടും എടുത്ത പ്രസിഡന്റും സന്നിഹിതരാണ്‌. ഈശ്വര പ്രാര്‍ത്ഥനയും, ആചാര്യ അനുസ്മരണവും (ഒന്നാം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്നില്‍ നിന്ന ഈ മഹാനോടുള്ള  ദേഷ്യം ചില ചെറുപ്പക്കാരുടെ മുഖത്ത് പ്രകടമായിരുന്നു). കന്വീനെര്‍ അമ്പരി ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു. എന്തായാലും അത്യാവശ്യം സംസാരിക്കാന്‍ ശീലിച്ചിരിക്കുന്നു. പൊതുയോഗത്തില്‍ ഈ കക്ഷി "എനിക്കൊരു കാര്യം പറയാനുണ്ട്‌ അത് സന്ദീപെട്ടന്‍ പറയും"..പാര്‍ടിയുടെ സ്റ്റഡി ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യാത്തതില്‍ അന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതെന്തായാലും ആശാന്‍ കുറെ മാറിയിട്ടുണ്ട്. 

നാടകം വേണം എന്നതായിരുന്നു മുഖ്യ അജണ്ട. കാലടി യുനിവേര്സിട്ടിയുടെ യക്ഷികഥകള്‍ എന്ന അവാര്‍ഡ്‌ നാടകം സന്ദീപെട്ടന്‍ നിര്‍ദ്ദേശിച്ചു. ഹേ അത് പറ്റില്ല അത് സഖാക്കന്മാരുടെ ആണെന്നായി നമ്മുടെ ബൂര്‍ഷ്വാസി ഖജാന്‍ജി. ഒടുവില്‍ തര്‍ക്കം മൂത്തു.ഒടുവില്‍ കൂട്ടത്തില്‍ ബുദ്ധി കൂടിയ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു നമ്മള്‍ക്ക് മട്ടന്നൂരിന്റെ ഗാനമേള ആയാലോ. ഗാനമേളയല്ല തായമ്പക എന്ന തിരുത്ത്തിനോടൊപ്പം 55000  എങ്കിലും കൊടുക്കാതെ മട്ടന്നൂര്‍ വരില്ല എന്ന അഭിപ്രായവും നമ്മുടെ പിന്തിരുപ്പന്‍ ഖജാന്‍ജി പറഞ്ഞു. അപ്പോള്‍ പിന്നെ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ, 35000 രൂപയ്ക്കു കോണ്ടു വരാം എന്ന് ഞാനും വെല്ലുവിളിച്ചു. മുന്‍പേ പറഞ്ഞ കക്ഷിയുടെ മുഖത്ത് പരിഹാസം. നടക്കില്ല ദേവ എന്നായി അങ്ങേരു. ഞാന്‍ പറഞ്ഞു നടക്കും, എനിക്ക് മട്ടന്നൂരിന് വലം തല കൊട്ടുന്ന ചെര്‍പ്പുളശ്ശേരി ആനന്ദിനെ പരിചയമുണ്ട്, അത് മാത്രമല്ല INTUC പാലക്കാട് ജില്ല പ്രസിഡന്റ്‌ രാമു മേനോനുമായി ഒരു ചെറിയ ബന്ധമുണ്ട്, അങ്ങേരുടെ വളരെ അടുത്ത സുഹൃത്താണ് മട്ടന്നൂര്‍, അങ്ങനെയും മട്ടന്നൂരിനെ സ്വാധീനിക്കാം. അതോടെ ഖജാഞ്ഞിക്ക് പിന്മാറേണ്ടി വന്നു. പക്ഷെ, മട്ടന്നൂരിന്റെ ഡേറ്റ് ഒക്കെ മുന്‍പേ ബുക്ക്‌ ചെയ്തു പോയിരുന്നു. പിന്നീട് കല്പത്തിയീയും പോരൂരിനെയും വിളിച്ചു സംസാരിച്ചു പക്ഷെ ഒടുവില്‍ ഔദ്യോഗിക കമ്മിറ്റിയെ ഒരു വെല്ലുവിളി എന്നത് പോലെ കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും, കോഴിക്കോട് സന്ഗീര്ത്തനയുടെ (6 സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും, 102 ജനകീയ അവാര്‍ഡും നേടിയ) തീപോട്ടന്‍ എന്ന നാടകവും, ചാക്യാര്‍ കൂത്തും,ഓട്ടന്‍ തുള്ളലും ബുക്ക്‌ ചെയ്തു.