Friday, September 17, 2010






വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ലാല്‍ ലോറിയില്‍ നിന്നും ഇറങ്ങുകയാണ്. ഹാളിലും പരിസരത്തും മുഴങ്ങുന്ന ആര്‍പ്പുവിളികളും പുഷ്പവ്ര്ഷ്ട്ടിയും .ഇത് ലാല്‍ മലയാളികളുടെ സ്വന്തം ലാല്‍. ആര്‍ത്തിരമ്പുന്ന ജനകൂട്ടം. സ്ക്രീനില്‍ മീശ പിരിക്കുന്ന ലാലിനെ കാണുമ്പോള്‍ അവര്‍ എല്ലാം മറക്കുകയാണ്. ഞാനും അവരില്‍ ഒരാളായി മാറുകയാണ്. ഞങ്ങള്‍ മോഹന്‍ലാലിനൊപ്പം ചുവടുകള്‍ വയ്ക്കുകയാണ്.  മനസ്സ് പഴയതു പോലെ ആനന്ദ നൃത്തം ചവിട്ടുകയാണ്. കയ്യടി കാരണം പല സംഭാഷണവും കേള്‍ക്കുന്നില്ല. ഞാന്‍ ഓര്‍മകളിലേക്ക് പോവുകയാണ്. ഇത് തൃശൂര്‍ രാംദാസ് ..ഇന്ന് നരസിംഹം റിലീസ് ആണ്. ഇവിടെ ആകെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. അഭിനയകലയുടെ തമ്പുരാന്‍ പുതിയൊരു രൂപത്തില്‍ അവതരിക്കുകയാണ്. ലാലിനെ സ്ക്രീനില്‍ കാണുന്ന നിമിഷം പുറത്ത് മാലപടക്കം പൊട്ടുന്നു ചെണ്ടമേളം മുഴുങ്ങുന്നു...അതാണ്‌ മലയാളിള്‍ക്ക് മോഹന്‍ ലാല്‍..എനിക്കും...പലപ്പോഴും ജീവിതത്തിനു ഉത്സാഹം പകര്‍ന്നു തരുന്ന നടന ഇതിഹാസം. 


ശിക്കാര്‍ തരക്കേടില്ലാത്ത ഒരു സിനിമയാണ്. പക്ഷെ പലപ്പോഴും ലാല്‍ ഒറ്റക്കാണ് കഥ മുന്നോട്ടു കോണ്ടു പോകുന്നത്. നക്സല്‍ അബ്ദുല്ലയായി സമുദ്രകനിയും മികവുറ്റ അഭിനയം കാഴ്ച വയ്ക്കുന്നു. വെട്ടയടപെടുന്നവന്റെ ഭയം അങ്ങനെ തന്നെ ലാലിനെ മുഖത്ത് കാണാന്‍ കഴിയും. അഭിനയം ലാലിനെ കണ്ടു അനുകരിക്കണം. വേഷം മാറ്റമോ,കൊമാളിതരമോ കൃത്രിമത്വമോ അല്ല അഭിനയം,അത് ശരീരത്തിലും മുഖത്തും വരണം. ആ ശരീര ഭാഷ പ്രേക്ഷകനില്‍ എത്തണം. 


പുകമറയക്ക് പിന്നിലെ സ്വപ്നങ്ങളെ പ്രതിനിധാനം ചെയ്യാനാണ് പലപ്പോഴും ഈ പേരൊക്കെ ഉണ്ടാക്കുന്നത് തന്നെ. സുര്യന്‍, എത്രയോ തവണ മരിക്കുകയും ജനിക്കുകയും ചെയ്ത പേര്. ഇപ്പോള്‍ വീണ്ടും ജനനം,ഇതിപ്പോള്‍ വീണ്ടും ഒരു ഒന്നാം തീയതി തന്നെ,അതിശയം തന്നെ. പോയ കാലത്തിന്‍റെ തിരുശേഷിപ്പുകള്‍ ശരീരത്തിലും മനസ്സിലും ഉണ്ട്. മറക്കേണ്ട പക്ഷെ ഒന്നും ഓര്‍മപ്പെടുത്തുകയും വേണ്ട. ഒന്നില്ലെങ്കിലും പ്രിയപ്പെട്ട ഒരാള്‍ തന്ന പേരല്ലേ. ഓര്‍മകളില്‍ ജീവിക്കാന്‍ എങ്കിലും ഈ പേര് നിലനില്‍ക്കണം

പുനര്‍ജനനം തിരുനെല്ലിയില്‍ വേണം എന്നുണ്ടായിരുന്നു പക്ഷെ നടന്നില്ല.ഇതൊക്കെ ഒരു നിയോഗമാകാം. മണല്പ്പരപ്പിനു മുകളില്‍ കമ്പിളി വില്‍ക്കാനിരുന്നവന്റെ നിയോഗം. സൂര്യന്‍ അങ്ങനെയാണ് ഇടയ്ക്കു മരിക്കും ഇടയ്ക്കു ജനിക്കും, ആര്‍ക്കും പിടികൊടുക്കില്ല  എന്ന ധാരണയോടെ. പക്ഷെ സൂര്യന്‍ ജീവിച്ചിരിക്കേണ്ടത് കുറച്ചു പേരുടെ എങ്കിലും ആവശ്യമാണ്‌. വെളിച്ചവും വായുവും ഒക്കെ വേണ്ടേ. അല്ലാതെങ്ങനെയാ ഒരു യാത്ര.കാഴ്ച്ചപാടുകളില്‍ ചിലപ്പോള്‍ ഒരു പരാജയം ആകാം,അത് പക്ഷെ എന്നെ കാണുന്നവന്റെ കുറ്റമാണ്. എല്ലാ കുറ്റവും എന്‍റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ട. 


എന്തായാലും ഞാന്‍ ഇനിയും കാണും നിങ്ങളുടെ ഇടയില്‍ .
There is complete darkness without you around.
The dark corridors are leading me to much better emptiness
But once I open those big doors faith is leading me to a courtyard full of flowers
There is light every where,even the moon can lit those pretty flowers
the man who dream looking at those stars
dare to see the scars on the face of the earth
I dont have time I swear, but I still see
those pretty spots on her face
an insight to those dreams burried within myself
I ran into ecstasy

there was rain outside, but those pits were empty
where did the water drain away
its running through my burned veins
I can feel my emotions 
they are making me to laugh
they are converting my perplexities
only to be left alone

Iam standing still
at the corridors of life
gazing at the Sky
where my emotions are plain

SURYAN
ഞാന്‍ ഇപ്പോള്‍ എന്നോട് കൂടെ തന്നെയുണ്ട്‌. പുറത്തു നേരിയ തണുപ്പുണ്ട്. ഇതെന്റെ വീട്ടിലേക്കുള്ള വഴിയാണ്. ഇവിടെ ഇപ്പോള്‍ ഞാനും കുറെ സ്വപ്നങ്ങളും മാത്രം. ചെറുപ്പത്തില്‍ കണ്ട കാഴ്ചകള്‍ തന്നയാണ് പിന്നീട് സ്വപ്‌നങ്ങള്‍ ആകുന്നതെന്ന് ഗുഹന്‍ പറഞ്ഞു കേട്ടിടുണ്ട്. ഈ വഴിയില്‍ നേരിയ തണുപ്പുണ്ട്. പക്ഷെ എനിക്ക് ഈ മുണ്ടും ഷര്‍ട്ടും മതി. മുന്‍പൊക്കെ ഇതിലും തണുപ്പുണ്ടായിരുന്നു ഈ ഇടവഴിയില്‍. ഓരോ ദിവസവും നമ്മുടെ കാലാവസ്ഥ മാറി വരികയല്ലേ. ഒരുപാട് ദൂരം പോകില്ല എന്നുറപ്പുണ്ട്‌ ,അതുകൊണ്ട് തന്നെ മറ്റൊന്നും എടുത്തിട്ടില്ല. റെയില്‍വേയുടെ അടുത്തുള്ള ആലിന്റെ ചുവടു വരെ പോയി. അവിടുത്തെ കാറ്റിനോടും ഇലകലോടും കഥ പറയുന്ന ശീലം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തിരിച്ചു നടക്കുമ്പോള്‍ പല മങ്ങിയ കാഴ്ചകളും കണ്ടു.

ഇതിപ്പോള്‍ സുര്യകാന്തിയിലെക്കുള്ള വഴിയാണ്. സ്വാഗതം ചെയ്യാന്‍ റബ്ബര്‍ മരങ്ങള്‍ . എന്‍റെ ഗ്രഹാതുരത്വത്തിന്റെ....ഓ ആ സാധനത്തിന്റെ ഒരു ഭാഗമാണ് ഈ റബ്ബര്‍ മരങ്ങള്‍. പാലക്കാട്‌ വഴി യാത്ര ചെയ്യുമ്പോളും റബ്ബര്‍ കണ്ടാല്‍ അപ്പോള്‍ നാട് ഓര്മ വരും. ഈ റബ്ബറിന്റെ ഇടയില്‍ പ്രകൃതി തന്നെ നാട്ടു വളര്‍ത്തിയ കുറെയേറെ ചെടികള്‍ ഉണ്ട്. അവയില്‍ പല തരത്തിലുള്ള പൂമ്പാറ്റകള്‍. എന്തെങ്കിലും ചെയ്യണം ഇവിടെ. ഇത്രയും നാള്‍ തിരക്കിന്റെ പേരും പറഞ്ഞും ഒഴിവായി നടന്നു. ഇനി അങ്ങനെ പോര. ആവാസ വ്യവസ്ഥക്ക് ചേര്‍ന്ന കുറച്ചു ചെടികള്‍ കൂടി നടണം.

മനോഹരമായ ഒരു താഴ്‌വരയില്‍ ആണ് ഈ സ്ഥലം. ഇറങ്ങി ചെല്ലുംതോറും തണുപ്പ് കൂടി വരും. രാമന്‍ പറഞ്ഞത് പോലെ ഈ പോങ്ങിന്‍ കാട് കാരണമാണ് ഇവിടെ ഈ തണുപ്പ് ഇവിടെ കുറച്ചു പൊങ്ങു കൂടി നടണം. വേനല്‍ കാലത്ത് ഈ പോങ്ങുകളില്‍ നിന്നും കാറ്റാടി പോലെ കുറെ ഇലകള്‍ പറന്നിറങ്ങും. നല്ല ഭംഗിയാണ്. ഇവിടം സ്വര്‍ഗമാണ്. എന്‍റെ വീടും സ്ഥലവും അല്ലെ ..ഏല്ലാര്‍ക്കും അവരവരുടെ വീടും സ്വപ്നങ്ങളും തന്നെയാണ് സ്വര്‍ഗം. എങ്ങും പോകാന്‍ കഴിയാത്ത വിധം ഇവ എന്നെ കെട്ടിയിടുന്നു.


സൂര്യന്‍ 

Thursday, September 16, 2010

Time will change, to move myself, to move my thoughts, to move my culture, to move my environment, to move my thinking habits. Its all about being surmounted by unwanted deed, and these unwanted deeds are all set to push me into deep waters. I will be in trouble, I have not learned to swim, neither do I know to float. But when will this time change. Why not in a positive side. I am invaded....
why did they hide it from me. I should think that they have landed up in trouble. There are certain unwanted elements in every society,but there is Police, there is law and order but who gave them the right to beat one in the gang,should fix,its a bad gang a very bad gang and now they are not going to keep idle for ever. My cousins and my friends are grown up,they are not those little children who used to play with me..those lovely old days. They are grown up now.They are not afraid of anyone.They have beaten the gang very badly,ruthlessly. 

But there are certain related points in this incident. Those people were selling Ganja. But this incident changed the whole scenario. After the tragic death of Comrade Vidyadharan none of the political parties are interested in dealing with such people. Vidhyadharan was brutally murdered by a Gang.But here after this incident things have changed, many of them were arrested by the police.