Saturday, October 9, 2010

അമ്മ

1980 December 16, ശാന്തിദൂതന്‍ പിറന്ന മാസം. ധനുമാസത്തിന്റെ കുളിരുള്ള രാവുകളില്‍ ജീവന്റെ പുതിയ തുടിപ്പുകള്‍. ഇത് പുതിയ അവതാരം. ഇവിടെ സൂര്യന്‍ ജന്മം എടുക്കുകയാണ്. ആദ്യമായി കണ്ടത് മനോഹരമായ രണ്ടു കണ്ണുകള്‍. എവിടെയൊക്കെയോ തൂവെള്ള നിറത്തിന്റെ മിന്നലാട്ടം. അമ്മയുടെ കൈകളിലാണ് ഞാനിപ്പോള്‍. അന്ന് ഞാന്‍ അറിഞ്ഞ സ്നേഹസ്പര്‍ശത്തിന് ഇന്നും  ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇത് എന്‍റെ അമ്മ..കിഴക്കേടത്ത് അച്ചുത മേനോന്റെയും മുടശ്ശേരി ഗൌരി അമ്മയുടെയും അന്ജാമത് സന്താനം. അമ്മൂമ്മയുടെയും വല്യെച്ച്ചിമാരുടെയും അഴകത്രയും അമ്മയ്ക്കായിരിക്കണം കിട്ടിയിരിക്കുക. 

മുട്ടിലിഴഞ്ഞു തുടങ്ങിയ സമയം വരെ അമ്മയുടെ കൈകളില്‍ തന്നെ. അഗ്നിശര്‍മ്മന്‍ എന്ന് ആദ്യ നാമകരണം. തീക്ഷ്ണത കൂടി പോയെങ്കിലോ എന്ന ഭയം നിമിത്തം അത് മാറ്റി ദേവവ്രതന്‍ എന്നാക്കി. ഗുരുവായൂര്‍ ചോറൂണ്. രണ്ടു വയസ്സ് തികയുന്നതിനു മുന്‍പേ താമസം മുവാറ്റുപുഴയുടെ തീരത്തേക്ക് മാറിയിരുന്നു. ആ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളെയും അന്നേ കയ്യിലെടുതിരുന്നു എന്ന് പിന്നീട് പറഞ്ഞു കേട്ടിടുണ്ട്.  അമ്മ ജോലിക്ക് പോകുമ്പോള്‍ സ്ഥിരം കരയുമായിരുന്നു. അമ്മയുമായി ചെറുപ്പത്തില്‍ വലിയ ഒരു സ്നേഹം ഉണ്ടായിരുന്നു. മൂന്നാമത്തെ വയസ്സില്‍ ഒരു ദിവസം അമ്മ പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു കവിത ചൊല്ലി എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. 

ഞങ്ങടെ പാടത്ത് ടാട്ടെര്‍ വന്നെ
ടാട്ടെര്‍ കാണാന്‍ വാവ പോയെ
വാവയെ കൂട്ടാതെ അമ്മയും പോയെ
വാവേടെ കണ്ണില്‍ നിന്നും വെള്ളവും വന്നെ 

അന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ പോയ അമ്മ സങ്കടത്തോടെ തിരിച്ചു വന്നു അച്ഛന്‍ പറഞ്ഞു. അച്ഛന് പനി വന്നപ്പോള്‍ ഞാന്‍ വെപ്രാളം പിടിച്ചു വീടിനു ചുറ്റും ഓടിയ കഥയൊക്കെ അമ്മ പറഞ്ഞു കേട്ടിടുണ്ട്. അമ്മ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കളിപാട്ടം കാണും അമ്മയുടെ കയ്യില്‍. അമ്മ വാങ്ങി തന്ന അപ്പര്‍ ആയിരുന്നു എനിക്കേറ്റവും ഇഷ്ടം. കുറെ  മരക്കട്ടകള്‍ കോണ്ടു ഓരോ രൂപങ്ങള്‍ ഉണ്ടാക്കുക. അതായിരുന്നു അപ്പര്‍, എന്‍റെ പ്രിയപ്പെട്ട വിനോദം.

അമ്മ പക്ഷെ ഇപ്പോള്‍ കുറെ മാറി. വളരെ ശാന്തപ്രകൃതമായിരുന്നു അമ്മയുടെതെന്നു അച്ചന്റെ അമ്മ പറഞ്ഞു കേട്ടിടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവിടുത്തെ അനീതികളോടും മല്ലിട്ട് അമ്മ കുറെ മാറി. എന്നാലും അമ്മയുടെ സ്നേഹത്തിനു ഒരു മാറ്റവുമില്ല. പലപ്പോഴും അച്ചന്റെ തല്ലില്‍ നിന്നും അമ്മയാണ് എന്നെ രക്ഷിക്കുക. പക്ഷെ ഇപ്പോള്‍ അമ്മ ഒരുപാടു മാറിയത് പോലെ, അമ്മക്ക് ഒരു അരക്ഷിതാവസ്ഥ ഉള്ളത് പോലെ. എന്നും വിളിക്കും എന്നിട്ട് നേരത്തെ റൂമില്‍ എത്തണം, സമയത്തും കാലത്തും വല്ലതും കഴിക്കണം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. അമ്മയുടെ സങ്കടങ്ങള്‍ അമ്മ എന്നെ വിളിച്ചു പറയാറുണ്ട്‌. പലപ്പോഴും എന്‍റെ തീരുമാനങ്ങള്‍ക്ക് താങ്ങായി അമ്മ നില കൊണ്ടിട്ടുണ്ട്. അമ്മയെ ആര്‍ക്കു വേണമെങ്കിലും പറഞ്ഞു പറ്റിക്കാം. അത്രയ്ക്ക് പാവമാണ്. അത് ജോലി സ്ഥലത്ത് പലരും മുതലെടുത്തിട്ടുമുണ്ട്. ഒരിക്കല്‍ ന്യായമായ ഒരു കാര്യത്തിനു അമ്മ തന്‍റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ അന്ന് ജലവകുപ്പ് കയ്യാളിയിരുന്ന കേരള കോണ്‍ഗ്രസിന്റെ ഒരു നേതാവ് അമ്മയെ അങ്ങ് വടക്കോട്ട്‌ സ്ഥലം മാറ്റാന്‍ ശ്രമിച്ചു. അന്ന് പിറവത്ത് വച്ചു ആ നേതാവിനെ ഞങ്ങള്‍ കുറച്ചു പേര്‍ തടഞ്ഞു. കുറച്ചു പാവപെട്ട ജനങ്ങള്‍ക്ക്‌ വേണ്ടി എടുത്ത നിലപാടാണ് അമ്മയുടെത്, അതിനു നിങ്ങള്‍ അമ്മയെ സ്ഥലം മാറ്റിയാല്‍ അതിനുള്ള മറുപടി വളരെ കടുത്തതായിരിക്കും. അതിപ്പോള്‍ അമ്മക്ക് വേണ്ടി ആകുമ്പോള്‍ ഗാന്ധി മാര്‍ഗത്തില്‍ നിന്നും അല്‍പ്പം വ്യതിച്ചലിച്ച്ചാലും കുഴപ്പമില്ല. എന്തായാലും സംഗതി ഏറ്റു. 

വളരെ ഗൌരവത്തോടെ ആണെങ്കിലും ഇടയ്ക്കു എന്നെ പഴയത് പോലെ ദേവൂ എന്ന് വിളിക്കും. സ്വന്തം മക്കള്‍ തെറ്റ് ചെയ്‌താല്‍ അമ്മ അവരെ ന്യായീകരിക്കുകയോന്നുമില്ല. അമ്മയുടെ ആദര്‍ശം അറിയാവുന്നത് കോണ്ടു തന്നെ തെറ്റുകളുടെ എണ്ണവും വലിപ്പവും വളരെ കുറവാണ്. അമ്മു ഞങ്ങളെ എല്ലാരേം വെറും മണ്ടന്മാരാക്കി പോയപ്പോലും അമ്മ ഒന്നും പറഞ്ഞില്ല. നിന്‍റെ ആദര്‍ശങ്ങള്‍ക്കും ജീവിത രീതിക്കും അവള്‍  ചേരില്ല അതുകൊണ്ട് തന്നെ അവള്‍ടെ ഇഷ്ടത്തിനു എവിടെയെങ്കിലും പോയി സുഖമായി ജീവിക്കട്ടെ എന്ന് മാത്രമാണ് അമ്മ പറഞ്ഞത്. അന്നും അമ്മ അമ്മയുടെ മനസ്സിന്റെ സ്നേഹവും വലുപ്പവും കാണിച്ചു. എന്‍റെ ഏറ്റവും മോശം സമയത്ത് പല അപകടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കാരണം അമ്മ ഉത്തെരിക്കാവില്‍ അര്‍പ്പിച്ച മനസ്സായിരുന്നു. 

വന്നു കയറിയ മരുമക്കളില്‍ അച്ഛന്റെ അമ്മക്ക് അമ്മയെ ആയിരുന്നു ഇഷ്ടം. അമ്മയുടെ മനസ്സില്‍ കള്ളത്തരമില്ല, അമ്മക്ക് പനങ്കുല പോലെ മുടിയുണ്ടായിരുന്നു എന്നൊക്കെ അച്ചന്റെ അമ്മ പറയുമായിരുന്നു. രാമനോടുള്ളതില്‍ കൂടുതല്‍ ചിന്ത അമ്മക്കെന്നെ കുറിച്ചുണ്ട് എന്ന്  പലപ്പോഴും എനിക്ക് തോന്നിയിരുന്നു. അതിനു അമ്മയുടെ ഉത്തരം പലപ്പോഴും എന്നെ ചിരിപ്പിച്ച്ചിട്ടുണ്ട്. എന്നെ ആര്‍ക്കു വേണമെങ്കിലും പറ്റിക്കാം എന്നതായിരുന്നു അമ്മയുടെ ഉത്തരം. എല്ലാ വീട്ടിലും പോകാന്‍ കഴിയാത്തത് കോണ്ടു ദൈവം അമ്മയെ സൃഷ്ട്ടിച്ച്ചു എന്ന ചൈനീസ് മൊഴി എത്ര അര്‍ദ്ധവത്താണ്. 

ഇന്ന് ഞാന്‍ ദൈവത്തെ കാണുന്നു, അതിനുള്ള കാരണം അമ്മയാണ്. അച്ചനെയും, അത് വഴി ഗുരുവിനെയും ദൈവത്തെയും കാണിച്ചു തന്നത് അമ്മയാണ്.എത്രയോ ഉയരങ്ങളില്‍ എത്താനുള വഴി അമ്മ കാണിച്ചു തന്നു, എനിക്ക് വേണമെങ്കില്‍ അമ്മയില്ലാത്ത ഉയരങ്ങളില്‍ എത്താമായിരുന്നു പക്ഷെ അമ്മ കൂടെയില്ലാതെ എനിക്ക് പൂര്‍ണത ഉണ്ടാകില്ല. എന്നും അമ്മയുടെ ഒരു വിളിപ്പാടകലെ ഞാന്‍ ഉണടാകും. 

കടലിനും കരയ്ക്കും ആകാശത്തിനും അപ്രാപ്യമാണ് നിന്‍റെ സ്നേഹം
വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, ചലിക്കുന്ന തൂലികകള്‍ പോര
ആന്തരിക ഭക്തിയുടെ സ്രോതസ്സായി അമ്മയും ഭഗവതിയും ഒന്ന് തന്നെ
ജീവന്റെ തുടിപ്പുകള്‍ ഉള്ളത്ര കാലം അമ്മ തന്നെയാണ് സത്യവും വഴികാട്ടിയും.
                                                  ദേവന്‍ 






മനുഷ്യന്‍, ഭൂമി, ആകാശം, മേഘം, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. കുറെയേറെ ഭ്രാമിപ്പിച്ച്ചിട്ടു കൈവിട്ടു കളഞ്ഞു പ്രപഞ്ചം. ഇവിടെ സൂര്യന്‍ മാത്രം ബാക്കി, ഒരായുസ്സിന്റെ മുഴുവന്‍ ശാപഭാരവും പേറി. കയ്യെത്തും ദൂരത്ത്‌ കാറ്റൊഴിഞ്ഞ കുറെ ബലൂണുകള്‍ മാത്രം ബാക്കി. പലപ്പോഴും ദൈവത്തിന്റെ തീരുമാനങ്ങള്‍ കടുത്തതാകുന്നു. ജീവിതത്തില്‍ ആദ്യമായി ഉത്തെരികാവിലമ്മ എന്നെ കയ്യോഴിയുന്നത് പോലെ. കറുപ്പും ചുവപ്പും കലര്‍ന്ന പാതയിലൂടെയനെന്റെ യാത്ര. രണഭൂമിയില്‍ കിരീടവും ചെങ്കോലും ഉപേക്ഷിച്ച്ചവനാണ് ഞാന്‍ . തെറ്റിയ താളം സ്വന്തം താളമാക്കി തിരിച്ചു പോകനമെനിക്ക്. അവിടെ എന്നെ കാത്തു അച്ഛനും അമ്മയും ചെച്ച്ചിയുമുണ്ട്. അവനെ എനിക്ക് കാണണ്ട, ഞാന്‍ തോല്‍ക്കുന്നത് അവനു ഇഷ്ടമാകില്ല. 

ഈ ലോകത്തെ എനിക്ക് ഭയമില്ല. സ്നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സത്യത്തിനും സംസ്കാരത്തിനും വേണ്ടി നില കൊണ്ട സമയത്ത് പഴിയേറെ തലയിലിട്ടു മനുഷ്യര്‍. അധര്‍മ്മത്തിന്റെ ചക്രവ്യൂഹത്തില്‍ അകപെട്ടപ്പോള്‍, ചതിയുടെ യുദ്ധമുറകള്‍ അറിയാതെ വന്നപ്പോള്‍ നിസ്സഹായനായി യുദ്ധഭൂമി വിടേണ്ടി വന്നു. പിന്നെ കുറെ കാലം ടെവദൂതനായി, മേഘനര്‍തകന്‍ ആയി. സ്നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. നില തന്ന സന്തോഷം ഒരിക്കലും മറക്കാനാകില്ല. ചിത്രശലഭങ്ങളും, പൂക്കളും, നിറങ്ങളും ഇല്ലാത്ത ഒരു പുതിയ ലോകം. 

Wednesday, October 6, 2010

അഖില ..എന്‍റെ പ്രിയ സുഹൃത്ത്‌..കലകളെ സ്നേഹിക്കുന്ന ഏതൊരാളും എളുപ്പം തിരിച്ചറിയുന്ന നടന വൈഭവം. മോഹിനിയാട്ടത്തിലും, ഭരതനാട്യത്തിലും, കഥകളിയിലും, കഥപ്രസങ്ങത്ത്തിലും തന്റെതായ വ്യക്തിമുദ്ര പതിപിച്ച, അഹങ്കാരം തൊട്ടു തീണ്ടാത്ത കലാകാരി..കൊതമങ്ങലതിന്റെ, മതിരപ്പളിയുടെ,  തപസ്യയുടെ സ്വന്തം അഖില. എന്തിനെയും തുറന്ന മനസ്സോടെ സമീപിക്കുന്ന ഒരു സാധാരണ എന്നാല്‍ ഉയര്‍ന്ന ചിന്താഗതികള്‍ ഉള്ള ഒരു പെണ്‍കുട്ടി. വാക്കുകള്‍ക്ക് അതീതമായ ചില കാര്യങ്ങള്‍ ഈ ഭോമിയില്‍ ഉണ്ടാകാറുണ്ട്, അതില്‍ ഒന്നാണ് അഖില എന്ന് പറയുന്നതില്‍ എനിക്ക് തെല്ലും സങ്കോചമില്ല. 

വിനയവും സഹജീവികള്‍ക്ക് നല്‍കുന്ന പരിഗണനയും സര്‍വ്വോപരി സംസ്കാരവും ഒരു  വ്യക്തിയെ എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ മകുടോടഹരനമാണ് അഖില. കലയോടും സംസ്കാരത്തോടും അഖില കാണിക്കുന്ന സ്നേഹവും നീതിയും മാതൃകാപരമാണ്. ഒരു ഭാരതീയന്‍, ഒരു മലയാളി എങ്ങനെ ജീവിക്കണം എന്നത് അഖിലയെ കണ്ടു ശീലിക്കണം. മാറുന്ന സംസ്കാരതിനോപ്പം ഉറഞ്ഞു തുള്ളുന്ന കൊമരങ്ങള്‍ക്ക് ഒരിക്കലും അഖിലയെ പരിഹസിക്കാനാകില്ല. പലതും അറിയാനുണ്ട് ആഖിലയില്‍ നിന്നും എന്നാല്‍ അനുകരിക്കാന്‍ കഴിയില്ല കാരണം മനസ്സിനെയും ഹൃദയത്തെയും തൊട്ടു വരുന്ന കല, അത് ജന്മസിദ്ധമായ കഴിവാണ്. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍വ സിദ്ധി. ഒരിക്കല്‍ വീണു പോയപ്പോള്‍ അഖിലയുടെ കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞു നടന്നു പലരും വിധിയെഴുതി, അവരെയെല്ലാം വെല്ലു വിളിച്ചു തന്നെ കാത്തിരിക്കുന്ന ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് അഖില. 


ഒരു വ്യക്തിക്ക് സുഹൃത്തുകള്‍ അനേകം ഉണ്ടാകാം പക്ഷെ അഖിലയെപോലുള്ള സുഹൃത്തുക്കള്‍ വിരലില്‍ എന്നാവുന്ന അത്രയേ കാണു.എത്ര സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും അഖില എന്നെ വിളിക്കാറുണ്ട്.ഒരുപാട് ആഴമുള്ള പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്ന  ഒരു സൗഹൃദം ആണ് ഞങ്ങളുടേത്. ആകാശത്ത് വിരിച്ച പരവതാനിയിലെ അസന്ഖ്യം മുത്തുകള്‍ ആണ് നക്ഷത്രങ്ങള്‍,അത്രയേറെ പറയാനുണ്ട് അഖിലയെ കുറിച്ചു പക്ഷെ വിസ്താര ഭയം നിമിത്തം നിര്‍ത്തട്ടെ. പ്രകാശം പരത്തുന്ന ഈ നക്ഷത്രം നാളെ അഖില ലോക പ്രശസ്തയായി തീരട്ടെ.  

അഖില്‍സ് ഓര്‍കുട്ടില്‍ നീ എനിക്കെഴുതിയ ടെസ്ടിമോനിയേല്‍ എനിക്കിഷ്ടമായി. ഈ സൗഹൃദം എന്നും നിലനില്കട്ടെ. 


Monday, October 4, 2010

I received few comments on the caricatures and paintings that I uploaded in Orkut. Sathyan reminded me of my father’s drawing skills. Yes I remember, he used to draw and paint. He captured all his skills from Nature. It’s a common argument that an art or skill is inborn and is gifted by God, but with my father it was the other way round. I still remember a painting in blue by my father. It was a caricature of my mother. She was a remarkable beauty in that painting. It’s unfortunate that we don’t have any of his caricatures or work of Art at home. But, where did it all vanish. We lost many such precious things on the way. My paintings, my badminton racquet, the wooden chessboard, artworks on wood etc are few of them.

My off moods always used to make me draw. I always used to get finer results also. Caricatures, flowers, animals, dragons, Gods and butterflies were my objects of interests. I was good at landscapes in black. I gifted an A0 size Ganapathi in pencil shades to my sister which till now decorates her Pooja room. A pencil shaded Nila was one of the nest caricatures I ever did. It was widely appreciated by everyone who had a look at it. Nila is obviously yet another question which I don’t feel like explaining at this point of time. She is someone from my yester birth and I have a vague outline of how she will be. But should say that was my last work of Art in paper.   But why did I stop drawing. Those questions never had an answer. I don’t need a much better answer also..

Sunday, October 3, 2010

Memories take me down to the March of 2007 where I met a Great Personality from Serbia. He is Professor Dr.Aleksander Petrovich, a Stalwart in Anthropology , a Knowledge-Mine. Sir was UNESCO's Vice President and UNESCO Committee Man from Serbia and was here in Ananthapur in Andhra Pradesh for presenting an Invited Paper in the Indian National Cartographers Association's Annual meet. He was very much interested in visiting Kerala and was eager enough to study the physical and anthropogenic patterns of the God's Own Country. The first two days he was the guest of Sukumar Sir and Ahalya Madam, Senior Scientists,Centre for Earth Science Studies. Later Me and Ambari received him at Ernakulam Railway Station. His accommodation was arranged at a three star In Kochi. The first question he asked me was "you being a Geographer tell me do you know Serbia", where is it located?I told him :  

                              "Oh my bird, oh my dear grey falcon,






                                How do you feel with your wing torn out?"
                               "I am feeling with my wing torn out
                                Like a brother one without the other."



and Sir, Serbia is located on the cross roads of South Eastern Europe and borders Hungary, Romania and Bulgaria, those mainlands I could tell. Sir was very much impressed about my description of his Country. He told me that his Best Half was a Meteorologist in Serbia and later she learned Sanskrit and now is a Professor in Sanskrit in the University of Serbia. So according to her the Serbian Capital Belgrade is Sri Narayanapuram. I was surprised but that may be a possibility much nearer to the truth. 

I was more surprised when he told that he and his family member were vegetarians and that in India he has decided not to take any spicy food. The two days in Kochi, Sir relied on fresh fruit juices without ice and sugar. We visited the Jewish Synagogue and Streets of Mattanchery, the Chinese fishing nets at Fort Kochi, Bolagatty, Marine Drive, Wellington Islands, and the Hill Palace. He enjoyed the visit to Hill Palace. He was keeping his ears sharp to the splendid explanation given by the guide at the Palace about the Kerala architecture esp. those of temple architecture and Nalukettu. The hours spend with him was a period of mutual knowledge sharing. I could learn many new things. Our views almost had a point of intersection when he said that the Father of the Nation is Swami Vivekananda. Gandhiji was a Great man indeed but it was through Swamiji that the Nation was known to the whole World. We debated on many such things.

Sir was very much pleased by my explanations about the region, its culture and my observations. He was very much impressed by the helping mentality of Ambari and the driving of Biju chettan. As per his suggestion we purchased a number of Ayurvedic medicines from my Aunt's shop at Thrippunithura. There we met my sister Bhagya chechi on the road. Sir compelled us that we should take a photo together that he can take back the memories along with him. It was finally at Nedumbassery that we realized that it was the time for us to part. I could see his eyes becoming wet. He was becoming emotional and we were very much moved by the simplicity of his soul. He said ,I wish that I should take birth next time in India. I have started loving Kerala and  India more and more  through your words Devan. I was feeling elated at his words. I have contributed indirectly to my Nation's Pride.Here, this Great Man like to be born as and Indian. He embraced us and walked towards the Airport.

Thereafter, I used to receive mails from Siberia, Scotland and the Latin American Countries. Professor Aleksander Petrovich was travelling, travelling across the world as a Visiting Professor but wherever he went,however busy he was, Sir used to mail me. He referred me to a Professor friend of him Sir Starsevich who promised me an MS seat at the University.But somehow I couldn't accept the offer. I still cherish, love and respect those moments which I spend with Sir Aleksander Petrovich. 


Dear Devan,

Great to hear from you! From Ernakulum to Belgrade I was changing three planes and waiting 8 hours at Mumbai airport, but all in all it was splendid trip without any serious problem. The funniest thing was alarm of the airport police about the quantity of ayurvedic medicines bottles which they considered possible blast liquid. I showed them prescription from the pharmacy, but they could not real malay language. At the end I opened the bottle and drunk a little to persuade them that it is medicine, not a blast. Now I enjoyed the ayurvedic  medicine for liver which is scheduled for use every day at six am – this forced me to wake up every morning at six am and to change my daily routine very positively. My wife has a problem with her medicine for asthma, because it has so intensive taste and smell that she could not stand. She tried to take it once, but desisted. Today she is going to make another guess, hopefully successful.

Forget please what I said about hotel, this is quite unimportant. I am sorry now because I mentioned that. The important thing is that we spent fantastic two days around Ernakulum and that I saw so many captivating things and sights, and got acquaintance with local culture through your interesting explanations. I wish to thank you for all the time that you spent with me and gave me opportunity to better understand India, Kerala and Kochin, first place of contact between Europeans and Indians. Hill Place is gorgeous place and I learn a lot from our guide there. Also I wish to ask you to convey my kindest regards to your friend and to our driver. In the next mail I will send you photos for all of you.

Fond regards,

Aleksander
Vice President, Committee Man
UNESCO
ഞാന്‍ ലോനപ്പന്‍..ചില അസൂയാലുക്കള്‍ എന്നെ താമരയെന്നു വിളിക്കും, അല്ല അകത്തും വെള്ളം പുറത്തും വെള്ളമായി ജീവിക്കുന്ന എനിക്ക് ഇതിലും നല്ല പേര് കിട്ടാനുണ്ടോ? ചിലര്‍ എന്നെ ചതുപ്പില്‍ കണ്ടു വരുന്ന ഒരു പ്രത്യേക തരാം അണലി എന്നും വിളിക്കും. എനിക്ക് ഈ ലോകം തന്നെ തറവാടാണ്..കിടന്നുറങ്ങാന്‍ അങ്ങനെ പ്രത്യേക സ്ഥലമോ കട്ടിലോ കിടക്കയോ ഒന്നും വേണ്ട. വഴിയരികണോ അവിടെ കിടക്കും, ബസ്‌ സ്റ്റോപ്പ്‌ ആണോ അവിടെ കിടക്കും, Iam not a problem..ഇപ്പോള്‍ ഞാന്‍ പോകുന്നത് സ്ഥലത്തെ പ്രധാന beverage ന്റെ മുന്നിലേക്കാണ്‌..സാധനം മേടിക്കണേ ഈ ഗാന്ധി ജയന്തിയൊക്കെ എന്നാണ് കയറി വരുന്നതെന്ന് പറയാന്‍ കഴിയില്ലലോ. നാട്ടുകാരെന്തിനാ ഞങ്ങള്‍ കുടിയന്മാരെ പഴി പറയുന്നത്. ഗാന്ധി പറഞ്ഞു തന്നെ സംഗതികളൊക്കെ ഞങ്ങള്‍ ഇവിടെ എത്ര ഭംഗിയായാണ് നടപ്പാകുന്നത്. ഇത്രേം ക്ഷമയും സമാധാനവും സാഹോദര്യവും വേറെ എവിടെ കാണാന്‍ കഴിയും. 

പോണ വഴിയിലാനെ നമ്മടെ ഗിവര്‍ഗീസ് പുണ്യാളന്റെ ധൂപകൂട്. അതിന്റെ മുന്നേ ചെന്ന് ഞാന്‍ ഒരിക്കന്‍ ചോദിച്ചു "താന്‍ ഇവിടെ പാമ്പിനേം കുത്തിപിടിച്ചിരുന്നോ അവിടെ മല മുകളില്‍ ഒരുതനിരുന്നു കാശ് വാരുവാ" ..ആര് നമ്മടെ അയ്യപ്പനെ. ഇത് പറഞ്ഞതിന് കണ്ടതിച്ചവിട്ടി അച്ഛന്‍ വീട്ടില്‍ അന്വേഷിച്ചു വന്നു. ആനമയക്കിയും, മുഖ്യമന്ത്രിയും, ജവാനും ഒക്കെയ നമ്മടെ സ്ഥിരം ബ്രാന്‍ഡ്‌, അച്ഛനൊരു ഫുള്‍ എടുകട്ടെ എന്ന് ചോദിച്ചതിനു അച്ഛനെനിക്ക് നരകത്തിലേക്കുള്ള വഴി പറഞ്ഞു തന്നു. സാധനം ഉണ്ടെകില്‍ എവിടേക്കും ഞാന്‍ റെഡി ആണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരു ജാതി നോട്ടം നോക്കി കളഞ്ഞു. അച്ഛന്‍ പോയ വഴിയില്‍ പിന്നെ പള്ളി ഉണ്ടായിട്ടില്ലന്ന കരക്കമ്പി. 

നമ്മടെ കിഴക്കേതിലെ നാണി തല്ലയെക്കുറിച്ചു ഒരു പാട്ടുണ്ടാക്കി ...വയസ്സായ തള്ളെ നിന്‍ ഉള്ളില്‍ എന്തെ മക്കള്‍ ഉപേക്ഷിച്ചു പോയ ദുഖമോ. സംഗതി വിവാദമായപ്പോള്‍ കൈക്കൊരു ചെറിയ പരിക്ക് പറ്റി. പക്ഷെ ആണവ കരാര്‍ ഒപ്പിട്ടത്തില്‍ പിന്നെ ലോനപ്പന്‍ decent ആണട്ടോ. വെര്‍തെ എന്തിനാ നമ്മളിനി അമേരിക്കയുടെ തല്ലു കൂടി മേടിക്കണേ. ഒന്നിലെങ്കിലും ഈ ഗ്രാമത്തിന്റെ ഒരു അപൂര്‍വ സ്പെസിമെന്‍ അല്ലെ ഞാന്‍. അമേരിക്കയുടെ തല്ലു കൊള്ളുന്നതിലും ഭേദമല്ലേ മുട്ടോളം വെള്ളത്തില്‍ മുങ്ങി മരിക്കുന്നത്.