പുകമറയക്ക് പിന്നിലെ സ്വപ്നങ്ങളെ പ്രതിനിധാനം ചെയ്യാനാണ് പലപ്പോഴും ഈ പേരൊക്കെ ഉണ്ടാക്കുന്നത് തന്നെ. സുര്യന്‍, എത്രയോ തവണ മരിക്കുകയും ജനിക്കുകയും ചെയ്ത പേര്. ഇപ്പോള്‍ വീണ്ടും ജനനം,ഇതിപ്പോള്‍ വീണ്ടും ഒരു ഒന്നാം തീയതി തന്നെ,അതിശയം തന്നെ. പോയ കാലത്തിന്‍റെ തിരുശേഷിപ്പുകള്‍ ശരീരത്തിലും മനസ്സിലും ഉണ്ട്. മറക്കേണ്ട പക്ഷെ ഒന്നും ഓര്‍മപ്പെടുത്തുകയും വേണ്ട. ഒന്നില്ലെങ്കിലും പ്രിയപ്പെട്ട ഒരാള്‍ തന്ന പേരല്ലേ. ഓര്‍മകളില്‍ ജീവിക്കാന്‍ എങ്കിലും ഈ പേര് നിലനില്‍ക്കണം.
പുനര്‍ജനനം തിരുനെല്ലിയില്‍ വേണം എന്നുണ്ടായിരുന്നു പക്ഷെ നടന്നില്ല.ഇതൊക്കെ ഒരു നിയോഗമാകാം. മണല്പ്പരപ്പിനു മുകളില്‍ കമ്പിളി വില്‍ക്കാനിരുന്നവന്റെ നിയോഗം. സൂര്യന്‍ അങ്ങനെയാണ് ഇടയ്ക്കു മരിക്കും ഇടയ്ക്കു ജനിക്കും, ആര്‍ക്കും പിടികൊടുക്കില്ല എന്ന ധാരണയോടെ. പക്ഷെ സൂര്യന്‍ ജീവിച്ചിരിക്കേണ്ടത് കുറച്ചു പേരുടെ എങ്കിലും ആവശ്യമാണ്. വെളിച്ചവും വായുവും ഒക്കെ വേണ്ടേ. അല്ലാതെങ്ങനെയാ ഒരു യാത്ര.കാഴ്ച്ചപാടുകളില്‍ ചിലപ്പോള്‍ ഒരു പരാജയം ആകാം,അത് പക്ഷെ എന്നെ കാണുന്നവന്റെ കുറ്റമാണ്. എല്ലാ കുറ്റവും എന്‍റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ട.
എന്തായാലും ഞാന്‍ ഇനിയും കാണും നിങ്ങളുടെ ഇടയില്‍ .
എന്തായാലും ഞാന്‍ ഇനിയും കാണും നിങ്ങളുടെ ഇടയില്‍ .
No comments:
Post a Comment