Wednesday, June 23, 2010

കാലുകള്‍

മഴ ചാറി നനഞ്ഞു മറീനയില്‍ ഒരു ഭ്രാന്തന്‍ സായാഹ്നം കൂടി വന്നെത്തുകയായി. ധനുമാസത്തിന്റെ കുളിരും മഴയുടെ തേങ്ങലും ഓരോ ജീവിയിലും ഒലിച്ചിറങ്ങുന്നു. ലോകരല്ലാം ശാന്തിദൂതനെ മറന്നത് പോലെ. ആടാനും പാടാനും വിളക്കുകള്‍ കൊളുത്താനും മറന്നു നില്‍ക്കുന്ന മനുഷ്യരെ നോക്കി ഞാന്‍ നടക്കുകയാണ്. സോഡിയം വെപര്‍ ലാമ്പുകളുടെ വെളിച്ചത്തില്‍ എത്രയും വേഗം കൂരയിലെത്തനമെന്ന ആഗ്രഹവുമായി ഞാന്‍ നടക്കുകയാണ്.

കാലുകള്‍ പൂര്‍വാധികം ശക്തി പ്രാപിച്ചത് പോലെ. രണ്ടു കാലുകള്‍ എനിക്ക് വ്യക്തമായി കാണാം. ഓരോ നിമിഷവും അവ വലുതാവുകയാണ്‌. അവരുടെ വളര്‍ച്ചയ്ക്കൊപ്പം എന്‍റെ ചിന്തകളും വളരുകയാണ്. ആ കാലുകള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഇരുപത്തി മൂന്നില്‍ എത്തിയ ഒരു ചെറുപ്പക്കാരനാണ് അതിന്റെ ഉടമസ്ഥന്‍. കാലാകാലം എന്‍റെ ചിന്തകള്‍ക്കൊപ്പം എന്നോടൊത്തു  സഞ്ചരിച്ച കാലുകള്‍.

ചുമരുകള്‍ തീര്‍ത്ത പരീക്ഷണശാലയില്‍ ആടുന്ന പാവയെ നോക്കി കണ്ണ് തള്ളിയ ആ പഴയ കൌമാരക്കരനല്ല, പ്ലീഹനോഫ്ഫ് തീര്‍ത്ത മറയില്‍ നിന്നും ഊളിയിട്ടു വെബര്‍ തീര്‍ത്ത മാസ്മരികതയില്‍ പെട്ട് പോയ ഒരു ദേശാടനപക്ഷി. ഇനിയെങ്ങോട്ട്..? ഉത്തരം കാലം തന്നെ തരേണ്ടിയിരിക്കുന്നു

ഈ തിരക്കും, ചീറി പായുന്ന വാഹനങ്ങളും,ദുര്‍ഗന്ധം വമിക്കുന്ന കൂവവും എല്ലാം ശീലമായി കഴിഞ്ഞിരിക്കുന്നു. ഇടുങ്ങിയ ചുമരുകള്‍ക്കിടയില്‍ ഒതുങ്ങികൂടാന്‍ നേരമായിരിക്കുന്നു. ആ കാലുകള്‍ക്ക് വേഗം കൂടുകയാണ്, ചിന്തകള്‍ക്കും.

                                                                                                                 (ഓര്‍മ്മകള്‍ ഡിസംബര്‍ 2003)


No comments:

Post a Comment