Wednesday, May 25, 2011

സൂര്യഗായത്രി  ചിന്തയില്‍ മുഴുകി ഇരിക്കുകയാണ്. അവള്‍ടെ ചിന്ത ഗന്ധര്‍വനെ കുറിച്ചാണ് എന്ന് എടുത്തു പറയേണ്ട കാര്യമില്ലലോ. സെനജിത്തന്‍ ഈ സമയം എന്ത് ചെയ്യുകയായിരിക്കും. ഗന്ധര്‍വക്ഷേത്രം വിട്ടൊരു ജീവിതം അവനു നിഷേധിച്ച്ചിട്ടു എത്ര നാളായി. അവനതിനു പുറത്ത് വരണമെങ്കില്‍ അത് ഒരാള്‍ക്ക് മാത്രമേ സാധിക്കു, സൂര്യന്. സൂര്യന്‍ ആരാണ്, ബന്ധം വച്ച് നോക്കുമ്പോള്‍ സൂര്യഗായത്രിയുടെ ചേച്ചിയുടെ ഭര്‍ത്താവാണ്‌, നിലയുടെ. അവരുടെ ജീവിതം അവരുടെ സ്നേഹം അതിന്നു ഈ നാടിനു തന്നെ മാതൃകയാണ്. ജന്മങ്ങളുടെ അടുപ്പമുണ്ട് അവര്‍ തമ്മില്‍. 

സുര്യഗയത്രിയുടെ കാത്തിരിപ്പ്‌ മാത്രം നീളുന്നു. എന്നാണ് അവളുടെ സെനജിത്താണ് മോക്ഷം കിട്ടുക.അയാള്‍ ചെയ്ത കുറ്റം അത്തരം വലുതാണോ. ചലിക്കുന്നതെന്തും സമയമാണ്. പുഴയും, നിഴലും, പക്ഷികളും സമയത്തെ പ്രതിനിദാനം ചെയുന്നു. പക്ഷെ ഗായത്രിയുടെ ഗന്ധര്‍വന്‍ മാത്രം ചലനമറ്റു പോയതെന്തേ. ഗായത്രിയുടെ അച്ചന്‍ കുറ്റകാരനാണ് പക്ഷെ അയാള്‍ അവള്‍ക്കു ജന്മം നല്കിയവനാണ്. ആ ഗുപ്തന്‍ തമ്പുരാന്‍ തന്നെ കനിയണം അവളുടെ ഗന്ധര്‍വന് മോചനം ലഭിക്കണമെങ്കില്‍. 

അവള്‍ ഒരു സ്വപ്നത്തിലേക്ക് വഴുതി വീഴുകയാണ്. താന്‍ വിളിച്ചാല്‍ അവന്‍ വരും, സ്വപ്നങ്ങളുടെ മായാലോകത്തേക്ക് തന്നെ കൈ പിടിച്ചു കൊണ്ട് പോകും. ഇവിടെ ഈ നിമിഷം അവള്‍ തനിച്ചല്ല, കൂടെ സെനജിത്ത്തനും ഉണ്ട്, നേര്‍ത്ത കാറ്റുണ്ട്, സിരകളിലെ ആശാകെന്ദ്രങ്ങളില്‍ അവന്റെ വിരലുകള്‍ ഉന്മാദം നൃത്തം വയ്ക്കുന്നു. ഇതൊരു സന്ധി സംഭാഷണം ആണ്, ജന്മങ്ങള്‍ ഇനിയും ബാക്കിയുണ്ട്,....

സ്നേഹത്തോടെ എന്തെങ്കിലും പറയാന്‍
ചില വാക്കുകള്‍ മാത്രം അവരില്‍ അവശേഷിച്ചു
മധുരമായി കാതുകളില്‍ മൊഴിഞ്ഞു
അവര്‍ക്കിടയില്‍ ഒന്നും സംഭവിച്ചില്ല 
പ്രത്യാശയുടെ നാളം മാത്രം അണയാതെ നിന്നു

No comments:

Post a Comment