Sunday, October 3, 2010

ഞാന്‍ ലോനപ്പന്‍..ചില അസൂയാലുക്കള്‍ എന്നെ താമരയെന്നു വിളിക്കും, അല്ല അകത്തും വെള്ളം പുറത്തും വെള്ളമായി ജീവിക്കുന്ന എനിക്ക് ഇതിലും നല്ല പേര് കിട്ടാനുണ്ടോ? ചിലര്‍ എന്നെ ചതുപ്പില്‍ കണ്ടു വരുന്ന ഒരു പ്രത്യേക തരാം അണലി എന്നും വിളിക്കും. എനിക്ക് ഈ ലോകം തന്നെ തറവാടാണ്..കിടന്നുറങ്ങാന്‍ അങ്ങനെ പ്രത്യേക സ്ഥലമോ കട്ടിലോ കിടക്കയോ ഒന്നും വേണ്ട. വഴിയരികണോ അവിടെ കിടക്കും, ബസ്‌ സ്റ്റോപ്പ്‌ ആണോ അവിടെ കിടക്കും, Iam not a problem..ഇപ്പോള്‍ ഞാന്‍ പോകുന്നത് സ്ഥലത്തെ പ്രധാന beverage ന്റെ മുന്നിലേക്കാണ്‌..സാധനം മേടിക്കണേ ഈ ഗാന്ധി ജയന്തിയൊക്കെ എന്നാണ് കയറി വരുന്നതെന്ന് പറയാന്‍ കഴിയില്ലലോ. നാട്ടുകാരെന്തിനാ ഞങ്ങള്‍ കുടിയന്മാരെ പഴി പറയുന്നത്. ഗാന്ധി പറഞ്ഞു തന്നെ സംഗതികളൊക്കെ ഞങ്ങള്‍ ഇവിടെ എത്ര ഭംഗിയായാണ് നടപ്പാകുന്നത്. ഇത്രേം ക്ഷമയും സമാധാനവും സാഹോദര്യവും വേറെ എവിടെ കാണാന്‍ കഴിയും. 

പോണ വഴിയിലാനെ നമ്മടെ ഗിവര്‍ഗീസ് പുണ്യാളന്റെ ധൂപകൂട്. അതിന്റെ മുന്നേ ചെന്ന് ഞാന്‍ ഒരിക്കന്‍ ചോദിച്ചു "താന്‍ ഇവിടെ പാമ്പിനേം കുത്തിപിടിച്ചിരുന്നോ അവിടെ മല മുകളില്‍ ഒരുതനിരുന്നു കാശ് വാരുവാ" ..ആര് നമ്മടെ അയ്യപ്പനെ. ഇത് പറഞ്ഞതിന് കണ്ടതിച്ചവിട്ടി അച്ഛന്‍ വീട്ടില്‍ അന്വേഷിച്ചു വന്നു. ആനമയക്കിയും, മുഖ്യമന്ത്രിയും, ജവാനും ഒക്കെയ നമ്മടെ സ്ഥിരം ബ്രാന്‍ഡ്‌, അച്ഛനൊരു ഫുള്‍ എടുകട്ടെ എന്ന് ചോദിച്ചതിനു അച്ഛനെനിക്ക് നരകത്തിലേക്കുള്ള വഴി പറഞ്ഞു തന്നു. സാധനം ഉണ്ടെകില്‍ എവിടേക്കും ഞാന്‍ റെഡി ആണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരു ജാതി നോട്ടം നോക്കി കളഞ്ഞു. അച്ഛന്‍ പോയ വഴിയില്‍ പിന്നെ പള്ളി ഉണ്ടായിട്ടില്ലന്ന കരക്കമ്പി. 

നമ്മടെ കിഴക്കേതിലെ നാണി തല്ലയെക്കുറിച്ചു ഒരു പാട്ടുണ്ടാക്കി ...വയസ്സായ തള്ളെ നിന്‍ ഉള്ളില്‍ എന്തെ മക്കള്‍ ഉപേക്ഷിച്ചു പോയ ദുഖമോ. സംഗതി വിവാദമായപ്പോള്‍ കൈക്കൊരു ചെറിയ പരിക്ക് പറ്റി. പക്ഷെ ആണവ കരാര്‍ ഒപ്പിട്ടത്തില്‍ പിന്നെ ലോനപ്പന്‍ decent ആണട്ടോ. വെര്‍തെ എന്തിനാ നമ്മളിനി അമേരിക്കയുടെ തല്ലു കൂടി മേടിക്കണേ. ഒന്നിലെങ്കിലും ഈ ഗ്രാമത്തിന്റെ ഒരു അപൂര്‍വ സ്പെസിമെന്‍ അല്ലെ ഞാന്‍. അമേരിക്കയുടെ തല്ലു കൊള്ളുന്നതിലും ഭേദമല്ലേ മുട്ടോളം വെള്ളത്തില്‍ മുങ്ങി മരിക്കുന്നത്.